അയര്‍ലണ്ടിലെ കുട്ടികള്‍ക്ക് സ്‌കൂള്‍ ബാഗിന്റെ ഭാരം താങ്ങാവുന്നതിലും അപ്പുറമെന്ന് പേരന്റ്‌സ് കൗണ്‍സില്‍

ഡബ്ലിന്‍: രാജ്യത്ത് പ്രൈമറി തലത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സ്‌കൂള്‍ ബാഗ് ഉപയോഗിക്കുന്നത് മൂലം മുറിവുകള്‍ ഉണ്ടാകുന്നുണ്ടെന്ന് നാഷണല്‍ പേരന്റ്‌സ് കൗണ്‍സില്‍ പരാതിപ്പെട്ടു. പല കുട്ടികള്‍ക്കും സ്‌കൂള്‍ ബാഗിന്റെ ഭാരം താങ്ങാവുന്നതിലും അധികമാണെന്നും കണ്ടെത്തി. വാഹന സൗകര്യത്തോടെയാണ് കുട്ടികള്‍ സ്‌കൂളിലെത്തുന്നത് എങ്കിലും സ്വന്തം ബാഗ് കൈകാര്യം ചെയ്യാന്‍ അവര്‍ക്കു കഴിയാത്ത അവസ്ഥയിലാണെന്നും രക്ഷിതാക്കള്‍ അറിയിച്ചു. കുട്ടികളുടെ ഈ പരിതാപകരമായ അവസ്ഥക്ക് മാറ്റം വരുത്താന്‍ മന്ത്രി സഭയില്‍ ഈ പ്രശ്‌നവുമായി ബന്ധപ്പെട്ട അപേക്ഷ സമര്‍പ്പിച്ചതായും രക്ഷകര്‍തൃ കമ്മിറ്റി വ്യതമാക്കി.

ചൈല്‍ഡ് ആന്‍ഡ് യൂത്ത് അഫേഴ്സ് ഡിപ്പാര്‍ട്‌മെന്റ് വിദ്ധ്യാര്‍ത്ഥികളുടെ ബാഗില്‍ ഉള്‍പ്പെടുത്തേണ്ട പുസ്തകങ്ങളുടെ എണ്ണം കുറച്ചുകൊണ്ടുവരാന്‍ ശ്രമം നടത്തിവരികയാണ്. ഈ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പതീക്ഷിക്കുന്നതായി ഇന്‍ ലിംച്ച് പ്രതീകരിച്ചു. രാജ്യത്തെ 3000-ല്‍ അധികം വരുന്ന രക്ഷിതാക്കള്‍ മന്ത്രി സഭയില്‍ പരാതി സമര്‍പ്പണത്തില്‍ ഒപ്പു വഹിച്ചതായും ഐന്‍ ലിംച്ച് വിശദീകരണം നല്‍കി.

Share this news

Leave a Reply

%d bloggers like this: