പ്രവാസികള്‍ക്ക് നാട്ടില്‍ നിന്ന് പണം വിദേശത്തേക്ക് കൊണ്ട് പോകാന്‍ പറ്റുമോ?

പ്രവാസികള്‍ നമ്മുടെ നാട്ടില്‍ നിന്ന് സമ്പാദിക്കുന്ന പണം വിദേശത്തേക്ക് കൊണ്ടുപോകാന്‍ സാധിക്കുമോ? ഇതിന്റെ ഉത്തരമെന്താണെന്ന് ചിലപ്പോള്‍ പ്രവാസികള്‍ക്ക് പോലും സംശയമുണ്ടാകും.

സ്വത്തുക്കള്‍ വാങ്ങുന്ന സമയത്ത് അംഗീകൃത ബാങ്കിംഗ് ചാനലിലൂടെ മുടക്കിയ തുകയും അതിനു ബാങ്കില്‍നിന്നു പണം കടം എടുത്തിട്ടുണ്ടെങ്കില്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച് ഉപയോഗിച്ച് വീട്ടിയ കടവും ഉള്‍പ്പെടെയുള്ള തുക വിദേശത്തേക്ക് കൊണ്ടുപോകുന്നതിനു നിയമതടസ്സമില്ല. എന്നാല്‍ താമസിക്കാന്‍ നിര്‍മ്മിച്ച വീടുകളാണ് വില്‍ക്കുന്നതെങ്കില്‍ രണ്ടു വീടുകള്‍ക്ക് ലഭിച്ച പണം മാത്രമേ വിദേശത്തേക്കു കൊണ്ടുപോകാന്‍ നിയമം അനുവദിക്കുന്നുള്ളു.

വിദേശ ഇന്ത്യന്‍ പൗരന് പാരമ്പര്യമായി ലഭിച്ച സ്വത്തുക്കള്‍ വിറ്റുകിട്ടുന്നപണം വിദേശത്തേക്കു കൊണ്ടുപോകുന്നതിനു മുമ്പ് ആദായനികുതി ഉദ്യോഗസ്ഥന്റെ പക്കല്‍നിന്നു നികുതി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ സര്‍ട്ടിഫിക്കറ്റും ആവശ്യമാണ്.

ഒരു സാമ്പത്തിക വര്‍ഷത്തില്‍, (ഏപ്രില്‍ മുതല്‍ മാര്‍ച്ച് വരെ) കൊണ്ടുപോകാന്‍ സാധിക്കുന്ന തുക 10 ലക്ഷം ഡോളര്‍ ആയി നിജപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ കൂടുതല്‍ തുക കൊണ്ടുപോകണമെങ്കില്‍ റിസര്‍വ്വ് ബാങ്കിന്റെ അനുമതി ആവശ്യമാണ്.

ഫെമാ നിയമം അനുസരിച്ച് പ്രവാസിയുടെ സ്വത്തുക്കള്‍ വിറ്റുകിട്ടുന്ന ലാഭം വിദേശത്തേക്കു നേരിട്ട് കൊണ്ടുപോകാന്‍ സാധിക്കില്ല. അത് പ്രവാസിയുടെ എന്‍ആര്‍ഒ അക്കൗണ്ടില്‍ അടച്ച് നികുതിക്ക് ശേഷം നിയമപ്രകാരമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയതിനുശേഷം കൊണ്ടുപോകാവുന്നതാണ്.

വിദേശപൗരത്വമുള്ളവര്‍ക്ക് വിദേശത്ത് പൗരത്വം സ്വീകരിച്ച ഇന്ത്യക്കാര്‍ക്കും ഇന്ത്യയില്‍ സ്വത്തുക്കള്‍ സമ്പാദിക്കുന്നതിനു തടസമില്ല. എന്നാല്‍, അംഗീകൃത ബാങ്കിംഗ് ചാനലിലൂടെ മാത്രമേ ഇടപാടുകള്‍ നടത്തുന്നതിനു സാധ്യമാവുകയുള്ളു. കൃഷിഭൂമിയുടെയും പ്ലാന്റേഷന്റെയും കാര്യത്തില്‍ ഇവര്‍ക്കും ഒഴിവൊന്നുമില്ല.

 
എ എം

 

Share this news

Leave a Reply

%d bloggers like this: