‘സെന്റ് പാട്രിക്സ് ഡേ’ – എന്‍ഡാ കെന്നിക്ക് വൈറ്റ് ഹൌസിലേക്കുള്ള ക്ഷണത്തിന് ഔദ്യോഗിക സ്ഥിരീകരണം; ഐറിഷ്-യു.എസ് ബന്ധം പുതിയ തലത്തിലേക്ക്

ഡബ്ലിന്‍: 2017 ലെ സെന്റ് പാട്രിക്സ് ഡേ- ആഘോഷത്തില്‍ പങ്കെടുക്കാന്‍ ഐറിഷ് പ്രധാനമന്ത്രി എന്റ്‌റ കെന്നിയെ വൈറ്റ് ഹൌസിലേക്ക് സ്വാഗതം ചെയ്തതായി പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. ഐറിഷ് യു.എസ് ബന്ധങ്ങള്‍ എന്നും ശക്തമായിരിക്കുമെന്നു തെളിയിക്കുന്നതാണ് ഈ ക്ഷണം. വരുന്ന മാര്‍ച്ച് 17 ന് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തുകയും അയര്‍ലണ്ട് നേരിടുന്ന പ്രശ്‌നങ്ങളും ആശങ്കകളും ട്രംപിനെ അറിയിക്കുകയും ചെയ്യും.

വര്‍ണാഭമായി നടത്തപ്പെടുന്ന സെന്റ് പാട്രിക് ഡേ ആഘോഷത്തില്‍ അമേരിക്കന്‍-ഐറിഷ് സമൂഹത്തിനുവേണ്ടി പ്രത്യേക വിരുന്നും ഒരുക്കിയിട്ടുണ്ട്. 1993 ല്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റനാണ് ഈ പതിവിന് തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായി നടക്കുന്ന ഷാംറോക്ക് ആഘോഷങ്ങളില്‍ ഐറിഷ് പ്രധാനമന്ത്രി പങ്കെടുക്കുകയും ഇരു രാജ്യങ്ങളുമായുള്ള ബന്ധം അരക്കെട്ടുറപ്പിച്ചു പോരുകയും ചെയ്യുന്നു.

ട്രംപിന്റെ ക്ഷണം പ്രധാന സംഭവമായി കാണുന്നതായാണ് പ്രധാന ഐറിഷ് നേതാക്കളുടെയെല്ലാം അഭിപ്രായം. തെരെഞ്ഞെടുപ്പിന് ശേഷം ട്രംപ് ആദ്യം സംസാരിച്ച ഇ.യു നേതാവ് എന്‍ഡാ കെന്നിയായിരുന്നു. 10 മിനിറ്റോളം നീണ്ട അന്നത്തെ അഭിനന്ദന സന്ദേശത്തിലാണ് എന്‍ഡാ കെന്നിയെ വൈറ്റ് ഹൌസിലേക്ക് ട്രംപ് ക്ഷണിച്ചത്. എന്നാല്‍ ഇതിന്റെ ഔദ്യോഗിക സ്ഥിതീകരണമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.

എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ വ്യത്യസ്തമാണ്. അമേരിക്കന്‍ തിരഞെടുപ്പ് സമയത്ത് ഡെമോക്രാറ്റിക് നേതൃത്വത്തിന് പ്രാധാന്യം കൊടുത്ത എന്റ്‌റ കെന്നി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ട്രംപിന് വേണ്ടത്ര പരിഗണന നല്‍കിയിരുന്നില്ല. ട്രംപിനെ വംശീയവാദിയെന്നും ഭീകരാണെന്നും പരസ്യമായി വിളിച്ച കെന്നി ഇപ്പോള്‍ അതെല്ലാം വിഴുങ്ങിയ അവസ്ഥയിലാണ്. എങ്കിലും എന്റ്‌റ കെന്നിയുടെ വൈറ്റ് ഹൌസ് സന്ദര്‍ശനത്തോടെ പരാതിയും പരിഭവങ്ങളും ആസ്ഥാനത്താകുമെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍. ഇത്തരം സാഹചര്യത്തില്‍ ട്രംപിന്റെ ക്ഷണം ശുഭപ്രതീക്ഷയോടെയാണ് അയര്‍ലന്‍ഡ് രാഷ്ട്രീയം വീക്ഷിക്കുന്നത്.

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: