കേന്ദ്ര ബജറ്റ് സമ്മേളനം നാളെ തുടങ്ങും; പ്രതീക്ഷ അര്‍പ്പിച്ച് ജനങ്ങള്‍

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തോടെ ജനുവരി 31, ചൊവ്വാഴ്ച തുടങ്ങും. ഫെബ്രുവരി ഒന്നിനാണ് പൊതു ബജറ്റ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും ശനിയാഴ്ച്ച കൂടിക്കാഴ്ച നടത്തി.

ഇന്ത്യയുടെ സാമ്പത്തിക അടിത്തറ വിപുലീകരിക്കുന്നതില്‍ മുഖ്യപങ്കു വഹിക്കുന്ന പ്രവാസികളെ, അവരുടെ പ്രശ്നങ്ങളെ കൃത്യമായി അഭിസംബോധന ചെയ്യാന്‍ സാധിക്കുന്ന ബജറ്റായിരിക്കുമോ ഇത്തവണത്തേത് എന്നു നോക്കി കാണേണ്ടതുണ്ട്.

നോട്ട് നിരോധനത്തിന് ശേഷമുള്ള ആദ്യ ബജറ്റെന്ന നിലയില്‍ ധനമന്ത്രി അരുണ്‍ ജെയറ്റ്ലിക്ക് മുന്നിലുള്ളത് വലിയ വെല്ലുവിളിയാണ്. രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് ഇടിയാതിരിക്കാനുള്ള നയങ്ങള്‍ ധനമന്ത്രിയില്‍ നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷ.

ആദായനികുതിഘടനയില്‍ മാറ്റം വരുമെന്ന സൂചന ധനമന്ത്രി നല്‍കിക്കഴിഞ്ഞു. രണ്ടര ലക്ഷം രൂപയാണ് ഇപ്പോഴത്തെ പരിധി. ബാങ്കിംഗ് സംവിധാനം ഉടച്ച് വാര്‍ക്കുന്നതിനും ധനമന്ത്രി ശ്രമിച്ചേക്കും. മധ്യവര്‍ഗ്ഗത്തെയും കര്‍ഷകരെയും സഹായിക്കുന്ന നിര്‍ദ്ദേശങ്ങളും ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്. റെയില്‍ബജറ്റ് ഇത്തവണ ഒഴിവാക്കിയതിനാല്‍ റെയില്‍വേ വികസനം യാത്രാനിരക്ക് എന്നിവ യൂണിയന്‍ ബജറ്റില്‍ തന്നെ പരാമര്‍ശിക്കും.

സംസ്ഥാനങ്ങളിലെ വോട്ടര്‍മാരെ സ്വാധീനിക്കുന്ന പ്രഖ്യാപനങ്ങള്‍ പാടില്ലെന്ന സുപ്രീം കോടതിയുടെ നിര്‍ദ്ദേശമുണ്ടെങ്കിലും തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കാം. തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ബജറ്റ് മാറ്റിവയ്ക്കണമെന്നവാശ്യപ്പെട്ടിരുന്ന പ്രതിപക്ഷം, ബജറ്റ് ദിനമായ ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. ജനുവരി 31ന് നടക്കുന്ന രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടയിലും പ്രതിപക്ഷ പ്രതിഷേധം ഉണ്ടാകാന്‍ സാധ്യതയുണ്ട്.

എ എം

Share this news

Leave a Reply

%d bloggers like this: