വിസ നിരോധനം; വിമാനക്കമ്പനികളും നടപടി തുടങ്ങി

യെമെന്‍, സിറിയ തുടങ്ങിയ മുസ്ലിം ഭൂരിപക്ഷമുള്ള ഏഴ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസ നിരോധിച്ചുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് പ്രാബല്യത്തില്‍ വന്നതോടെ എമിറേറ്റ്സ് അടക്കമുള്ള അറബ് രാജ്യങ്ങളിലെ വിമാനക്കമ്പനികള്‍ ജീവനക്കാരെ മാറ്റിത്തുടങ്ങി.

അമേരിക്ക വിസ നിരോധിച്ചിട്ടുള്ള രാജ്യങ്ങളിലെ പൈലറ്റുമാര്‍, വിമാനജീവനക്കാര്‍ തുടങ്ങിയവരെയാണ് അമേരിക്കയിലേക്ക് നടത്തുന്ന വിമാന സര്‍വീസുകളില്‍നിന്ന് മാറ്റിയത്. ഇതിനിടെ യു.എ.ഇ.യിലെ അമേരിക്കന്‍ എംബസി വിസയ്ക്ക് അപേക്ഷനല്‍കി കാത്തിരിക്കുന്നവര്‍ക്ക് വിസ നിരോധിച്ച ഉത്തരവിനെപ്പറ്റിയുള്ള വിശദാംശങ്ങള്‍ കൈമാറി.

വിസയ്ക്കായി അഭിമുഖത്തിന് സമയം ലഭിച്ചവര്‍ യു.എ.ഇ.യിലെ അമേരിക്കന്‍ നയതന്ത്ര കാര്യാലയങ്ങളിലേക്ക് വരേണ്ടതില്ലെന്നുകാണിച്ച് മൊബൈല്‍ സന്ദേശങ്ങളും ഇ-മെയിലുകളും അയച്ചുതുടങ്ങിയതായും അധികൃതര്‍ വ്യക്തമാക്കി. ഇറാഖ്, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, സിറിയ, യെമെന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് അമേരിക്ക വിസ നിഷേധിച്ചിരിക്കുന്നത്.

പുതിയ വിസയ്ക്കായി അപേക്ഷിക്കേണ്ടതില്ലെന്നുകാണിച്ച് യു.എസ്. മിഷന്‍ ടു യു.എ.ഇ.എന്ന ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് വിവരങ്ങള്‍ നല്‍കിയിട്ടുള്ളത്.

എ എം

Share this news

Leave a Reply

%d bloggers like this: