സ്റ്റീഫന്‍ ദേവസിയും സംഘവും മെയ് 28 ന് ഹെലിക്‌സില്‍

ഡബ്ലിന്‍:  സംഗീത ലോകത്തെ മാന്ത്രിക വിരലുകള്‍കൊണ്ട് അമ്മാനമാടുന്ന സ്റ്റീഫന്‍ ദേവസിയും സോളിഡ് ബാന്‍ഡും മെയ് 28 ന് അയര്‍ലണ്ടിലെത്തും. അയര്‍ലണ്ടിലെ പ്രമുഖ സംഘടനയായ മൈന്‍ഡ് ഡബ്ലിനിലെ പ്രശസ്ത തിയേറ്ററായ ഹെലിക്‌സില്‍ ആണ് ഈ സംഗീത വിരുന്ന് ഒരുങ്ങുന്നത്.

മൈന്‍ഡിന്റെ 10–ാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് സംഘടിപ്പിക്കുന്ന സംഗീത നിശയില്‍ നിന്നു ലഭിക്കുന്ന തുക ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് കൈമാറും. കഴിഞ്ഞ 9 വര്‍ഷങ്ങളായി ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ കേരളത്തിലെ നിര്‍ദ്ധനരായ 100 ല്‍ പരം രോഗികളെ സഹായിക്കുവാന്‍ മൈന്‍ഡിനു സാധിച്ചിട്ടുണ്ട്. 2016 ല്‍ ഡബ്ലിന്‍ ടെംമ്പിള്‍ സ്ട്രീറ്റ് ഹോസ്പിറ്റലിന് 500 യൂറോയും ബാറ്റ്മാന്‍ ബെന്നിന്റെ ചികില്‍സയ്ക്ക് 1615 യൂറോയും ചെന്നൈയിലെ അനാഥാലയത്തിന് 50,000 രൂപയും നല്‍കുവാന്‍ മൈന്‍ഡിനു സാധിച്ചു.

പ്രോഗ്രാം വന്‍ വിജയമാക്കുവാന്‍ ഏവരുടെയും സഹായ സഹകരണങ്ങള്‍ സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോസ് പോളി : 087 264 4351
മജു പേയ്ക്കല്‍ : 087 063 1102
സിജു ജോസ് :087 777 8744

Share this news

Leave a Reply

%d bloggers like this: