കോര്‍ക്കില്‍ നടപ്പാക്കാനിരുന്ന അശാസ്ത്രീയ വെള്ളപ്പൊക്ക നിവാരണ പദ്ധതികള്‍ക്കെതിരെ ജനരോക്ഷം

കോര്‍ക്ക്: കോര്‍ക്കില്‍ ഓഫീസ് ഓഫ് പബ്ലിക്കിന്റെ നേതൃത്വത്തില്‍ ആരംഭിക്കാനിരിക്കുന്ന വെള്ളപ്പൊക്ക നിവാരണ പദ്ധതികള്‍ കോര്‍ക്ക് നഗരത്തിനു ചേര്‍ന്നതല്ലെന്ന് ആരോപിച്ച് നഗരവാസികള്‍ രംഗത്തെത്തി. ‘സേവ് കോര്‍ക്ക് സിറ്റി’ എന്ന പേരില്‍ ആരംഭിച്ച ക്യാംപെയ്നില്‍ നഗരത്തിലെ നൂറോളം പേര്‍ പങ്കാളികളാണ്. 120 മില്യണ്‍ യൂറോ ചെലവ് പ്രതീക്ഷിക്കുന്ന നഗര വികസന പദ്ധതി നടപ്പാക്കാന്‍ ടെണ്ടര്‍ ക്ഷണിച്ചിരിക്കുകയാണ് O.P.W വകുപ്പ്.

ശക്തമായ പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കാന്‍ കഴിയുന്ന രീതിയിലല്ല പദ്ധതി വിധാനം ചെയ്തിതിരിക്കുന്നത് എന്നാണ് പൊതുജന ആരോപണം. ഈ ആഴ്ചയില്‍ പദ്ധതിയുടെ അശാസ്ത്രീയതയില്‍ പ്രതിഷേധിച്ച് കോര്‍ക്കിലെ Quays-ല്‍ മനുഷ്യ ചങ്ങല തീര്‍ത്ത് പ്രകടനം നടത്തുമെന്ന് സേവ് കോര്‍ക്ക് സിറ്റി ക്യാംപെയ്നേഴ്സ് പ്രഖ്യാപനം നടത്തിക്കഴിഞ്ഞു.

കടലിനോട് ചേര്‍ന്ന് നിര്‍മ്മിക്കപ്പെടുന്ന മതില്‍കെട്ടുകളും നഗരത്തിലെ വെള്ളപ്പൊക്ക പ്രതിരോധ കെട്ടിടങ്ങളും കോര്‍ക്ക് നഗരത്തെ ദുരന്തഭൂമിയായി മാറ്റുമെന്നാണ് ആക്ഷേപമുയരുന്നത്. ഇത് കൂടാതെ നഗരത്തിന്റെ മനോഹാരിത നഷ്ടപ്പെടാനും, ടൂറിസം മേഖലയുടെ തളര്‍ച്ചക്കും വഴിയൊരുക്കുന്നതാണ് നിര്‍ദിഷ്ട പദ്ധതിയെന്ന് അഭിപ്രായം ഉയര്‍ന്നു കഴിഞ്ഞു. പദ്ധതി പ്ലാനിങ്ങില്‍ മാറ്റം വരുത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

Share this news

Leave a Reply

%d bloggers like this: