കുവൈറ്റ് 5 രാജ്യങ്ങളില്‍ നിന്നുള്ളവരെ വിലക്കി

 

ഡബ്ലിന്‍:ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കുവൈറ്റിലേയ്ക്ക് ഇനി മുതല്‍ 5 മുസ്ലീം രാജ്യങ്ങളില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തി.പാകിസ്ഥാന്‍, സിറിയ, അഫ്ഗാനിസ്ഥാന്‍, ഇറാഖ്, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്ക്.ഈ രാജ്യക്കാര്‍ ഇനി വിസയ്ക്ക് അപേക്ഷിക്കേണ്ടതില്ല എന്ന് സര്‍ക്കാര്‍ അറിയിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ വിസ ലഭിച്ച് എത്തുന്നവരെ ഉള്‍പ്പെടെ വിമാനത്താവളത്തില്‍ നിന്ന് മടക്കി അയക്കുമെന്ന മുന്നറിയിപ്പും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

ഇതിനിടയില്‍ യു എ ഇ ഭരണകൂടം ട്രമ്പിന്റെ തീരുമാനത്തിന് പിന്തുണ നല്‍കിയിരുന്നു.നിരോധനം ആ രാജ്യത്തെ ആഭ്യന്തര കാര്യമാണന്ന നിലപാടിലായിരുന്നു ഭരണകൂടം.

7 മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയ ട്രമ്പിനെതിരേ ഇന്ത്യാക്കാരനായ ഗൂഗിള്‍ തലവന്‍ ഉള്‍പ്പെടെയുള്ളവര്‍ തീവ്രമായി പ്രതികരിച്ചിരുന്നു.എന്നാല്‍ കുവൈറ്റിന്റെ നടപടിയില്‍ ആരും തന്നെ പ്രതിക്ഷേധവുമായി മുന്നോട്ടു വന്നിട്ടില്ലത്രേ.

Share this news

Leave a Reply

%d bloggers like this: