ഹാംബര്‍ഗ്ഗ് എയര്‍പോര്‍ട്ടില്‍ വിഷവാതകം ശ്വസിച്ച് അന്‍പതോളം പേര്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു

ബര്‍ലിന്‍: ജര്‍മ്മനിയിലെ ഹാംബര്‍ഗ്ഗ് എയര്‍പോര്‍ട്ടില്‍ വിഷ വാതകം ശ്വസിച്ച് വിമാനയാത്രക്കാരായ അന്‍പതില്‍ പരം ആളുകള്‍ക്ക് ശ്വാസ തടസ്സം അനുഭവപ്പെട്ടു. എയര്‍പോര്‍ട്ടിലുണ്ടായിരുന്നവര്‍ക്ക് കണ്ണ് പുകച്ചില്‍, ഛര്‍ദ്ദി, മറ്റു ദേഹാസ്വാസ്ഥ്യങ്ങള്‍ എന്നിവ ഉണ്ടായതിനെ തുടര്‍ന്ന് ഇവരെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി വൈദ്യ സഹായം ലഭ്യമാക്കുകയായിരുന്നു. രണ്ടു മണിക്കൂര്‍ നേരത്തേക്ക് എയര്‍പോര്‍ട്ടിനെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവത്തെ തുടര്‍ന്ന് ഹാംബര്‍ഗില്‍ ഇറങ്ങേണ്ട 14 വിമാനങ്ങള്‍ വഴിതിരിച്ച് വിടേണ്ടി വന്നുവെന്നു എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.

സംഭവസ്ഥലത്തെത്തിയ ഫയര്‍സര്‍വീസ് അപകടംപറ്റിയവരെ ഉടന്‍ മാറ്റി പാര്‍പ്പിക്കുകയായിരുന്നു. വിമാനത്തിലെ എ.സി യിലൂടെ കുരുമുളക് സ്‌പ്രൈ ചെയ്യപ്പെട്ടിട്ടുണ്ടെന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. എ.സി യിലൂടെ എങനെ സ്‌പ്രേ ചെയ്യപ്പെട്ടു എന്നതിന് വ്യക്തമായ ഉത്തരം നല്‍കാന്‍ എയര്‍പോര്‍ട്ടിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ ദേഹാസ്വാസ്ഥ്യത്തിനു കാരണം വിഷവാതകമാണെന്നു യാത്രക്കാരും ഉറച്ചു വിശ്വസിക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: