അമേരിക്കയോടുള്ള അമര്‍ഷം ബാലിസ്റ്റിക് മിസൈലിലൂടെ പ്രകടിപ്പിച്ച് നോര്‍ത്ത് കൊറിയ

സോള്‍: കിഴക്കന്‍ ഏഷ്യയില്‍ ഇടയ്ക്കിടെ വാര്‍ത്ത സൃഷ്ടിക്കാറുള്ള നോര്‍ത്ത് കൊറിയ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചത് യു.എസ്സിനുള്ള ചുട്ടമറുപടിയായി വിലയിരുത്തപ്പെടുന്നു. ജപ്പാന്റെ തീരത്തോട് ചേര്‍ന്ന് 500 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ മിസൈല്‍ പതിച്ച വാര്‍ത്ത സൗത്ത് കൊറിയയും സ്ഥിതീകരിച്ചു. സൗത്ത് കൊറിയന്‍ സന്ദര്‍ശനം നടത്തിയ യു.എസ് ഡിഫന്‍സ് സെക്രട്ടറി ഉത്തര കൊറിയയുടെ അണുപരീക്ഷണങ്ങളെ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ മറുപടി മിസൈല്‍ പരീക്ഷണത്തിലൂടെ ഉത്തര കൊറിയ തിരിച്ചടിച്ചിരിക്കയാണ്.

കിഴക്കന്‍ മേഖലകളില്‍ അസന്തുഷ്ടി നിലനിര്‍ത്തുന്നതില്‍ കുപ്രസിദ്ധി നേടിയ നോര്‍ത്ത് കൊറിയ അയല്‍വാസികളായ സൗത്ത് കൊറിയയെയും, ജപ്പാനെയും നോട്ടം വെയ്ക്കുന്നുവെന്ന വാര്‍ത്തകളും പുറത്തു വരുന്നുണ്ട്. ഉത്തരകൊറിയക്കെതിരെ യു.എസ്, ജപ്പാന്‍, സൗത്ത് കൊറിയന്‍ സഖ്യങ്ങള്‍ രൂപപ്പെടുത്താന്‍ വൈറ്റ് ഹൗസിലെത്തിയ ജപ്പാന്‍ ധനമന്ത്രിയും ഡൊണാള്‍ഡ് ട്രംപും രഹസ്യ നീക്കങ്ങള്‍ നടത്തുന്നുവെന്നും വാര്‍ത്തകളുണ്ട്. ഇതൊന്നും തങ്ങളെ ബാധിക്കുന്നില്ലെന്ന നിലപാടില്‍ ഉറച്ച നോര്‍ത്ത് കൊറിയ മിസൈല്‍ പരീക്ഷണം ഇനിയും ആവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ്.

Share this news

Leave a Reply

%d bloggers like this: