ജിഷ്ണു പ്രണോയുടെ മരണം: കുറ്റപത്രത്തില്‍ കോളേജ് ചെയര്‍മാന്‍ ഒന്നാം പ്രതി

തൃശൂര്‍: പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥി വിഷ്ണു പ്രണോയ് മരണപ്പെട്ട സംഭവത്തില്‍ കോളേജ് മാനേജ്മെന്റ് ഉള്‍പ്പെടെയുള്ളവര്‍ പ്രതികളാണെന്ന് പോലീസ് വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികള്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം, മര്‍ദ്ദനം, ഗൂഢാലോചന തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കെതിരെ 306-ആം വകുപ്പ് പ്രകാരമാണ് നടപടിയെടുക്കുക.

നെഹ്റു ഗ്രൂപ്പ് ഓഫ് കോളേജ് ചെയര്‍മാന്‍ പി.കൃഷ്ണദാസ് കേസിലെ ഒന്നാം പ്രതിയാണ്. വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, അസിസ്റ്റന്റ് പ്രൊഫസ്സര്‍ സി.പി പ്രവീണ്‍, വിപിന്‍, മുന്‍ മന്ത്രി കെ.പി വിശ്വനാഥന്റെ മകനും പി.ര്‍.ഓ യും ആയ സഞ്ചിത്ത് വിശ്വനാഥന്‍ തുടങ്ങിയ 5 പേരാണ് കേസിലെ പ്രധാന പ്രതികള്‍. ജിഷ്ണു കോപ്പിയടിച്ചത് പിടിക്കപ്പെട്ടത് കാരണമാണ് ആത്മഹത്യ ചെയ്തതെന്ന മാനേജ്മെന്റ് വാദം സങ്കീര്‍ണമായ മൊഴിശേഖരത്തിലൂടെ വ്യാജമാണെന്ന് തെളിഞ്ഞതോടെ ഇവര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. ശവ ശരീരത്തില്‍ കാണപ്പെട്ട മര്‍ദ്ദന അടയാളങ്ങളും മറ്റും കേസിലെ നിര്‍ണ്ണായക തെളിവുകളായി മാറ്റപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: