കശ്മീര്‍ താഴ്വരയില്‍ ഏറ്റുമുട്ടല്‍: ഭീകരരും സൈനികരും ഉള്‍പ്പെടെ 7 മരണം

ശ്രീനഗര്‍: കാശ്മീരിലെ കുല്‍ഗാമില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു സൈനികരും, 4 ഭീകരരും കൊല്ലപ്പെട്ടു. കുല്‍ഗാമില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്ന വാര്‍ത്തയെ തുടര്‍ന്ന് ശനിയാഴ്ച തിരച്ചില്‍ ശക്തമാക്കിയിരുന്നു. ഞായറാഴ്ച വീണ്ടും തിരച്ചിലിനിടയില്‍ സുരക്ഷാ സേനക്കെതിരെ വെടിയുതിര്‍ത്ത ഭീകരരും, സേനയും സേനയും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.

കശ്മീര്‍ സ്വദേശികളായ ഭീകരര്‍ ഹിസ്ബുള്‍ മുജാഹീദിന്‍ തീവ്രവാദ സംഘടനയില്‍പെട്ടവരാണെന്ന് വധിക്കപെട്ടവരുടെ സമീപത്തു നിന്നും ലഭിച്ച തെളിവുകള്‍ ചൂണ്ടിക്കാട്ടുന്നു. കുല്‍ഗാമി ഗ്രാമത്തില്‍ ഇവര്‍ രഹസ്യമായി താമസിച്ചിരുന്ന വീട് തകര്‍ത്താണ് സൈന്യം ഇവരെ വധിച്ചത്. കാശ്മീരില്‍ കൂടുതല്‍ തീവ്രവാദികള്‍ ഒളിഞ്ഞിരിക്കുന്നു എന്ന വാര്‍ത്തയെ തുടര്‍ന്ന് ആക്രമണ പദ്ധതികള്‍ക്ക് രൂപ രേഖ തയാറാക്കി വരുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഗ്രാമീണര്‍ നല്‍കിയ ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് സൈന്യം തീകരര്‍ക്കായുള്ള തിരച്ചിലിലേര്‍പ്പെട്ടത്.

Share this news

Leave a Reply

%d bloggers like this: