ഐറിഷുകാരുടെ ഇഷ്ട വിനോദ സഞ്ചാര കേന്ദ്രമായ സ്‌പെയിന്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ അടുത്ത ലക്ഷ്യം

ഡബ്ലിന്‍: അയര്‍ലണ്ടുകാര്‍ വിനോദയാത്രക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന സ്പെയിന്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ അടുത്ത ലക്ഷ്യ കേന്ദ്രമാണെന്ന് റിപ്പോര്‍ട്ടുകള്‍. സ്‌പെയിനിനു നേരെയുള്ള ഭീഷണിയെക്കുറിച്ച് ഇന്റലിജന്‍സ് വിഭാഗത്തിന്റെ പ്രതേക അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയത് സ്പാനിഷ് സര്‍ക്കാര്‍ തന്നെയാണ്. വേനല്‍ അവധി ആഘോഷങ്ങള്‍ക്ക് അയര്‍ലണ്ടുകാര്‍ പ്രഥമ പരിഗണന നല്‍കുന്ന സ്പെയിനില്‍ തീവ്രവാദ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ രാജ്യത്തെ വിനോദ സഞ്ചാരികള്‍ സുരക്ഷാ കാര്യങ്ങളില്‍ പ്രതേകം ശ്രദ്ധ ചെലുത്താന്‍ ഐറിഷ് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

സ്പെയിനിലെ റിസോര്‍ട്ടുകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുടങ്ങിയ ജനകേന്ദ്രങ്ങളില്‍ ആക്രമണം നടത്താനാണ് ഇസ്ലാമിക് സ്റ്റേറ്റ് ലക്ഷ്യമിടുന്നത്. ടുണീഷ്യന്‍ റിസോര്‍ട്ടില്‍ 2015-ല്‍ ആക്രമണം അഴിച്ചുവിട്ട ഈ തീവ്രവാദ ഗ്രൂപ് ഫ്രാന്‍സില്‍ നടത്തിയ ഭീകരാക്രമണത്തിന് സമാനമായ രീതിയില്‍ വെടിവെയ്പ്പ് നടത്താന്‍ പദ്ധതിയിടുന്ന കാര്യം സ്പെയിനിലെ തീവ്രവാദങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന പോലീസ് സേന വിഭാഗം തലവന്‍ ഡേവിഡ് വിഡ്സിറ്റ് സ്ഥിതീകരിച്ചിരുന്നു.

കോസ്റ്റ ബ്രാവാ, കോസ്റ്റ ഡെല്‍ സോള്‍ എന്നീ സ്ഥലങ്ങള്‍ ആക്രമണങ്ങള്‍ക്ക് തിരഞ്ഞെടുക്കാനും തീവ്രവാദികള്‍ തയാറെടുക്കുകയാണ്. സ്പെയിനില്‍ ആശയ വിനിമയം നടത്തുന്നവരെ കണ്ടുപിടിച്ച് പ്രധാന സ്ഥലങ്ങളും, പ്രതേകതകളും മനസ്സിലാക്കിയ ശേഷം ആക്രമണം ആസൂത്രണം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഇസ്ലാമിക് സ്റ്റേറ്റ്.

Share this news

Leave a Reply

%d bloggers like this: