പുതിയ വീടുകള്‍ക്ക് വാട്ടര്‍ മീറ്റര്‍ നിര്‍ബന്ധമാക്കി

ഡബ്ലിന്‍: നിര്‍മ്മാണത്തിലിരിക്കുന്ന പുതിയ വീടുകള്‍ക്ക് വാട്ടര്‍ മീറ്റര്‍ നിര്‍ബന്ധമായും സ്ഥാപിക്കാന്‍ ഐറിഷ് ജലവകുപ്പിന്റെ നിര്‍ദ്ദേശം. വീടുകളിലെ ജലനഷ്ടം തടയാനും, പബ്ലിക് സംവിധാനത്തില്‍ പാകപ്പിഴവ് ഉണ്ടെങ്കില്‍ അത് നേരത്തെ അറിഞ്ഞ് പരിഹാരം തേടാനും വാട്ടര്‍ മീറ്റര്‍ സ്ഥാപിക്കുന്നതിലൂടെ സാധ്യമാകും. ഐറിഷ് വാട്ടര്‍ നിയമങ്ങള്‍ സംബന്ധിച്ച ചര്‍ച്ചയില്‍ ജല വിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശം സ്വീകരിക്കപ്പെടുകയായിരുന്നു.

രാജ്യത്ത് ഒരു ദിവസം ശരാശരി 6 ടണ്‍ ജല നഷ്ടം വീടുകളില്‍ മാത്രം സംഭവിക്കുന്നുണ്ടെന്ന് ജല വകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ഇരുപതിനായിരം മുതല്‍ മുപ്പതിനായിരം വരെ മീറ്ററുകള്‍ വിതരണം ചെയ്യേണ്ടതായിട്ടുണ്ടെന്ന് ഐറിഷ് വാട്ടറിന്റെ മാനേജിങ് ഡയറക്ടര്‍ ജെറി ഗ്രാന്റ് അറിയിച്ചു. വാട്ടര്‍ മീറ്റര്‍ സ്ഥാപിക്കപ്പെടുന്നതിലൂടെ രാജ്യത്തിന് ആവശ്യമായ ജല വിനിയോഗത്തിന്റെ അളവ് കുറക്കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. എത്രയും പെട്ടെന്ന് ഇതിനുള്ള നടപടികള്‍ക്കൊരുങ്ങുകയാണ് ജല വിഭവ വകുപ്പ്.

Share this news

Leave a Reply

%d bloggers like this: