വാലന്റൈന്‍സ്ഡേ ഇസ്ലാമിക് മൂല്യങ്ങള്‍ക്കെതിരാണ്; പാകിസ്ഥാന്‍ ഹൈക്കോടതി

ഇസ്ലാമാബാദ്: വാലന്റൈന്‍സ്ഡേ ഇസ്ലാമിക് പാരമ്പര്യത്തിന് എതിരായതിനാല്‍ പാകിസ്ഥാനില്‍ ഈ ദിവസം ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് പാകിസ്ഥാന്‍ ഹൈക്കോടതി നിരോധനം ഏര്‍പ്പെടുത്തി. പാക്കിസ്ഥാനികളുടെ സംസ്‌കാര മൂല്യങ്ങളുമായി ഒരു ബന്ധവുമില്ലാത്ത സ്‌നേഹം പങ്കുവെയ്ക്കപ്പെടുന്ന ഈ ദിനം ക്രിസ്തീയ ആചാരത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെട്ടത്. മുസ്ലിം രാഷ്ട്രമായ പാകിസ്ഥാന്‍ ഇത് പിന്തുടരേണ്ട ആവശ്യമില്ലെന്നും, രാജ്യത്തെ ആരെയും ഇത് ആഘോഷമാക്കി മാറ്റുകയോ, മാധ്യമ ശ്രദ്ധ ക്ഷണിച്ചു വരുത്തുകയോ ചെയ്യാന്‍ പാടില്ലെന്ന് പാകിസ്ഥാന്‍ പ്രസിഡന്റ് മംനൂന്‍ ഹുസ്സൈന്‍ രാഷ്ട്രത്തോട് ആഹ്വനം ചെയ്തു.

പാക് നഗരങ്ങളില്‍ വാലന്റൈന്‍ ആഘോഷത്തിന് പ്രാധാന്യം ഏറി വരുന്നതില്‍ മത നേതൃത്വം അസഹിഷ്ണുത രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം നിരോധിക്കാന്‍ ശ്രമം നടന്നെങ്കിലും അതിനു കഴിഞ്ഞിരുന്നില്ല. സൗദി അറേബ്യാ കഴിഞ്ഞ വര്‍ഷം ഈ ദിന പരിപാടികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് മറ്റു ഇസ്ലാമിക രാജ്യങ്ങളും സ്‌നേഹ ദിവസത്തിനു വിലക്ക് കല്പിച്ചു വരികയാണ്. പാരമ്പര്യ ക്രിസ്തീയ ആഘോഷത്തിന്റെ ഭാഗമായ വാലന്ററൈന്‍സ് ഡേ പതിനാലാം നൂറ്റാണ്ടിലെ കാല്പനിക പ്രണയവുമായി ബന്ധപ്പെട്ട ആഘോഷമായാണ് കണക്കാക്കിയിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: