ഭവന പരിഷ്‌കരണ നിയമങ്ങള്‍ നല്ലതു തന്നെ: പക്ഷെ അത് വാടക വര്‍ദ്ധിപ്പിക്കാനുള്ള അവസരമായി മാറുമോ?

ഡബ്ലിന്‍: വാടക വീടുകള്‍ സംബന്ധിച്ച് ഭവന പരിഷ്‌കരണ നിയമങ്ങള്‍ നടപ്പില്‍ വരുത്താനുള്ള തയ്യാറെടുപ്പിലാണ് ഹൗസിങ് മിനിസ്റ്റര്‍ സൈമണ്‍ കോവിനി. ജനുവരി 27-ന് ഒപ്പുവെച്ച ഹൗസിങ് (സ്റ്റാന്‍ഡേര്‍ഡ് ഫോര്‍ റെന്റഡ് ഹൗസെസ്) റെഗുലേഷന്‍ 2017 നിയമം ജൂലൈ ഒന്ന് മുതല്‍ അയര്‍ലണ്ടില്‍ പ്രാബല്യത്തില്‍ വരും. പ്രസ്തുത നിയമാവലി അനുസരിച്ച് വീട് ഉടമസ്ഥര്‍ വാടകയ്ക്ക് നല്‍കുന്ന വീട്ടില്‍ എല്ലാ സൗകര്യങ്ങളും, സുരക്ഷകളും വേണമെന്ന് നിഷ്‌കര്‍ഷിക്കപ്പെടുന്നു.

വാടകയ്ക്ക് നല്‍കുന്ന കെട്ടിടത്തില്‍ തുടങ്ങി അതിനകത്ത് ഭക്ഷണം പാകം ചെയ്യാനുള്ള സംവിധാങ്ങള്‍ വരെ ഒരുക്കികൊടുക്കേണ്ടത് ഉടമസ്ഥന്റെ ചുമതലയാണെന്നും പുതിയ ഹൗസിങ് നിയമം നിഷ്‌കര്‍ഷിക്കുന്നു. വായു സഞ്ചാരമുള്ള മുറികള്‍, ശുചീകരണത്തിനുള്ള സൗകര്യങ്ങള്‍, വെളിച്ചം, ചൂട്, വൈദ്ധ്യുതി, ഫയര്‍ സേഫ്റ്റി, ഫ്രിഡ്ജ്, മൈക്രോവേവ് ഓവന്‍, വാഷിങ് മെഷീന്‍, ഡ്രയര്‍ തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത വീടുകള്‍ വാടകയ്ക്ക് നല്‍കാന്‍ പാടില്ലെന്ന് ഈ നിയമം അനുശാസിക്കുന്നു.

വാടക വീടുകളില്‍ താമസിക്കുന്നവര്‍ക്ക് മതിയായ സംരക്ഷണം ലഭിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ നിയമമെന്ന് ഭവനമന്ത്രി വ്യക്തമാക്കി. പക്ഷെ സൗകര്യം വര്‍ധിക്കുന്നതിനനുസരിച്ച് ഐറിഷ് നഗരങ്ങളിലെ വാടക കുത്തനെ ഉയരുമെന്ന അഭ്യൂഹം വ്യാപകമാണ്. റെന്റ് പ്രഷര്‍ സോണിലുള്ള പ്രധാന നഗരങ്ങളായ കോര്‍ക്കിലും, ഡബ്ലിനിലും പോലും വാടക നിയന്ത്രിക്കാന്‍ കഴിയാത്തത്ര ഉയരുമെന്നത് ആശങ്കാജനകമാണ്.

Share this news

Leave a Reply

%d bloggers like this: