ശബരിമല വിമാനത്താവളം യാഥാര്‍ഥ്യമാകുന്നു

തിരുവനന്തപുരം: പറന്നുവന്ന് കാനന വാസനെ ദര്‍ശിക്കാന്‍ ശബരിമലയില്‍ ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളമൊരുങ്ങുന്നു. ഭക്തര്‍ ഏറെ ആഗ്രഹിച്ച വിമാനത്താവള പദ്ധതി ഉടന്‍ ആരംഭിക്കുമെന്ന് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ പദ്ധതിയുമായി സംബന്ധിച്ച പഠനം നടത്താന്‍ കെ.സി.ഐ.ഡി.സി യെ ചുമതലപെടുത്താനും തീരുമാനമായി.

വര്‍ഷത്തില്‍ മൂന്നര കോടി തീര്‍ത്ഥാടകര്‍ എത്തുന്ന കേരളത്തിന്റെ പ്രധാന തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് ചെങ്ങന്നൂര്‍, തിരുവല്ല റയില്‍വേ സ്റ്റേഷന്‍ വഴിയും, എം.സി റോഡ്, എന്‍.എച്ച് 47-നിലൂടെയും എത്തിച്ചേരാം. അങ്കമാലി ശബരി റയില്‍ പാക്കേജ് വൈകുന്ന സാഹചര്യത്തില്‍ ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളം പെട്ടെന്ന് പൂര്‍ത്തീകരിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. എരുമേലിയില്‍ സ്ഥാപിക്കുമെന്ന് നേരത്തെ തീരുമാനിച്ച എയര്‍പോര്‍ട്ട് എവിടെയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. പരിസ്ഥിതി വകുപ്പിന്റെ ക്ലിയറന്‍സും എയര്‍പോര്‍ട്ടിന് ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Share this news

Leave a Reply

%d bloggers like this: