ബഹിരാകാശ രംഗത്ത് യശ്ശസുയര്‍ത്തി ഇന്ത്യ: പി.എസ്.എല്‍.വി-37 ഭ്രമണപഥത്തിലെത്തിച്ചത് 104 ഉപഗ്രഹങ്ങള്‍

ശ്രീഹരിക്കോട്ട: ബഹിരാകാശ രംഗത്ത് ചരിത്രം സൃഷ്ടിച്ച ഇന്ത്യന്‍ വിജയം ഇന്ന് വീണ്ടും ആവര്‍ത്തിക്കപ്പെട്ടു. ഇന്ന് കൃത്യം ഇന്ത്യന്‍ സമയം രാവിലെ 9.28-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സ്റ്റേഷനില്‍ നിന്നും വിക്ഷേപണം നടത്തിയ പി.എസ്.എല്‍.വി എല്ലാ ഘട്ടങ്ങളും 8 മിനിറ്റിനുള്ളില്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഇന്ത്യയുടെ ഈ ചരിത്ര നേട്ടത്തില്‍ ബഹിരാകാശ വകുപ്പിന് ഇന്ത്യന്‍ പ്രധാനമന്ത്രി പ്രതേക അഭിനന്ദനം അറിയിച്ചിരിക്കുകയാണ്.

ഒറ്റ വിക്ഷേപണത്തില്‍ 7 രാജ്യങ്ങളുടെ 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച ഇന്ത്യ 2014-ല്‍ റഷ്യ സ്ഥാപിച്ച റെക്കോര്‍ഡാണ് തിരുത്തിയത്. റഷ്യ ഒരു വിക്ഷേപണത്തിലൂടെ 37 ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തിച്ചിരുന്നു. ഇന്ത്യന്‍ വിക്ഷേപണത്തിന് കാര്‍ട്ടോസാറ്റ്-2 സീരീസിലുള്ള ഉപഗ്രഹവും വിക്ഷേപിക്കപെട്ടു. ഇന്ത്യന്‍ ഭൂപ്രദേശങ്ങളെ സസൂഷ്മം ഒപ്പിയെടുക്കുന്ന ഉപഗ്രഹമായിരിക്കും ഇത്.

യു.എസ്സിന്റെ പ്ലാനറ്റ് കമ്പനി നിര്‍മ്മിച്ച 88 ഉപഗ്രഹങ്ങളും വിക്ഷേപിക്കപ്പെടുന്നവയില്‍ ഉള്‍പെടും. ഖര-ദ്രാവക പ്രോപ്പലാന്റ് സംവിധാനത്തില്‍ പ്രവര്‍ത്തിച്ച വിക്ഷേപനിയുടെ വിജയം ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ സ്ഥാനം വാനോളം ഉയര്‍ത്തിയിരിക്കയാണ്.

ഭാരമേറിയ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ക്രയോജനിക് സാങ്കേതിക വിദ്യ ഇന്ത്യക്ക് കൈമാറാന്‍ ഒരിക്കല്‍ മടികാണിച്ച അമേരിക്ക, അത് നല്‍കാന്‍ തയ്യാറായ റഷ്യയെ വിലക്കുക കൂടി ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ വര്‍ഷങ്ങളുടെ പരിശ്രമ ഫലത്താല്‍ ക്രയോജെനിക്‌സ് സാങ്കേതിക വിദ്യ സ്വന്തമായി രൂപപ്പെടുത്തിയെടുത്ത ഇന്ത്യ ബഹിരാകാശരംഗത്ത് ശക്തമായ ആധിപത്യം ഉറപ്പിച്ചുവെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ ചരിത്ര നേട്ടം. മൂണ്‍ മിഷന്‍-II, മാര്‍സ് മിഷന്‍-II, വീനസ് മിഷന്‍ തുടങ്ങിയ സങ്കീര്‍ണമായ ദൗത്യത്തിനൊരുങ്ങുകയാണ് ISRO-യുടെ അടുത്ത ലക്ഷ്യം.

Share this news

Leave a Reply

%d bloggers like this: