വിദ്യാര്‍ത്ഥി സൗഹൃദ നഗരങ്ങളുടെ പട്ടികയില്‍ ഡബ്ലിനും…

ഡബ്ലിന്‍: വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കുന്ന നഗരങ്ങളുടെ ആഗോള പട്ടികയില്‍ ഡബ്ലിന്‍ മുപ്പത്തൊന്നാം സ്ഥാനത്തെത്തി. വിദ്യാര്‍ത്ഥി സൗഹൃദ നഗരങ്ങളെ തെരഞ്ഞെടുക്കാന്‍ ക്യൂ.എസ് നടത്തിയ റാങ്കിങിലാണ് ഡബ്ലിനും പരിഗണിക്കപ്പെട്ടത്. ഈ പട്ടികയില്‍ അയര്‍ലണ്ടിലെ മറ്റു നഗരങ്ങള്‍ സ്ഥാനം പിടിക്കാതിരുന്ന അവസരത്തിലാണ് ഐറിഷ് തലസ്ഥാന നഗരിയുടെ നേട്ടം പ്രസക്തമാകുന്നത്.

ലോക നഗരങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസം, പാര്‍പ്പിടം, ഭക്ഷണം, സുരക്ഷിതത്വം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് വിദ്യാര്‍ത്ഥി സൗഹൃദ നഗരങ്ങളെ കണ്ടെത്തിയത്. മൊത്തം 125 രാജ്യങ്ങളിലെ നഗരങ്ങള്‍ ഈ പഠനങ്ങള്‍ക്ക് വിധേയമാക്കിയപ്പോള്‍ കനേഡിയന്‍ നഗരമായ മോണ്ട്രിയല്‍ പ്രഥമസ്ഥാനത്തെത്തി. 2012-ആരംഭിച്ച വിദ്യാഭ്യാസ നഗരങ്ങളെക്കുറിച്ചുള്ള ഈ സര്‍വേയില്‍ കഴിഞ്ഞ വര്‍ഷം മുന്നിലെത്തിയത് പാരീസ് ആയിരുന്നു.

Share this news

Leave a Reply

%d bloggers like this: