അയര്‍ലന്‍ഡില്‍ പൊതു തിരഞ്ഞെടുപ്പിന്റെ ആരവം ?? എന്‍ഡാ രാജിവച്ചേക്കുമെന്ന് അഭ്യുഹം

 

ഡബ്ലിന്‍: വിവാദങ്ങള്‍ പിന്തുടരുന്ന എന്‍ഡാ സര്‍ക്കാരിന്റെ പതനം ആസന്നമെന്ന് സൂചനകള്‍. പാര്‍ട്ടി നേതാവും മന്ത്രിയുമായ ലിയോ വരേദകരും സൈമണ്‍ കോവേണിയും തങ്ങളുടെ പാര്‍ലമെന്റ് അംഗങ്ങളോട് തിരഞ്ഞെടുപ്പിന് സജ്ജരാകാന്‍ നിര്‍ദേശം നല്‍കി.

പ്രതിപക്ഷ പാര്‍ട്ടിയായ സിന്‍ ഫെയ്ന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന വിശാസവോട്ട് പ്രമേയത്തിന് തൊട്ട് മുന്‍പാണ് ഈ നിര്‍ദ്ദേശം പുറത്ത് വന്നത്. ഇതേ സമയം സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ഫിയന്ന ഫെയ്ല്‍ പാര്‍ട്ടിയും സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.എന്‍ഡായുടെ നേതൃത്വത്തിനെതിരേ സ്വന്തം പാര്‍ട്ടിയില്‍ നിന്നും പടയൊരുക്കം ആരംഭിച്ചിട്ടുണ്ട്.ലിയോ വരേദ്കര്‍ പാര്‍ട്ടിയിലെ ഒന്നമനാകാനുള്ള പരോക്ഷ നീക്കത്തിലാണന്നാണ് സൂചനകള്‍ പുറത്ത് വരുന്നത്.അതേ സമയം അവിശ്വാസ വോട്ടില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാനുള്ള ആഹ്വാനമാണ് നേതാക്കള്‍ പ്രത്യക്ഷമായി നല്‍കുന്നത്.

തല്‍ക്കാലം പാര്‍ലമെന്റില്‍ ഇന്ന് നടന്ന അവിശ്വാസ വോട്ടെടുപ്പില്‍ കെനി രക്ഷപ്പെട്ടെങ്കിലും,കെന്നി ഉടന്‍ തന്നെ മാറണമെന്ന് ഇതിനോടകം തന്നെ പരസ്യമായി ഫിങ്ങയ്ല്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടതാണ് പുതിയ വഴിതിരിവിലെത്തിയത്.എന്നാല്‍ കെന്നിക്ക് ഭാവിയെ പറ്റി തീരുമാനിക്കുവാന്‍ ആവശ്യമായ സമയം നല്‍കണമെന്ന്സര്‍ക്കാര്‍ ചീഫ് വിപ്പ് റജീന ദോഹര്‍ട്ടി ആവശ്യപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: