തമിഴ്‌നാട് രാഷ്ട്രീയം: പളനി സ്വാമി തമിഴ്‌നാട് മുഖ്യമന്ത്രി, പനീര്‍സെല്‍വത്തിന് തിരിച്ചടിയാകും

 

ചെന്നൈ:അനിശ്ചിതമായ രാഷ്ട്രീയ ദിനങ്ങള്‍ക്കൊടുവില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായ പനീര്‍ സെല്‍വത്തെ സര്‍ക്കാരുണ്ടാക്കുവാന്‍ ഗവര്‍ണര്‍ ക്ഷണിച്ചു. ശശികലയുടെ ജയില്‍ വാസത്തോടെയാണ് പളനി സ്വാമിക്ക് നറുക്ക് വീണത്.

15 ദിവസത്തിനുള്ളില്‍ നിയമ സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ഇതേ സമയം കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണ്ണടക ജയിലില്‍ കഴിയുന്ന ശശികലയ്ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിന് കര്‍ണ്ണാടക സര്‍ക്കാരുമായി അണ്ണാ ഡിം എം കെ നേതാക്കള്‍ ഇന്നലെ തന്നെ ബന്ധപ്പെട്ടിരുന്നു. ഇത് പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ തമിഴ്‌നാട്ടില്‍ തുറക്കുമെന്നാണ് കരുതുന്നത്.

വിശ്വാസ വോട്ടെടുപ്പ് വന്നാല്‍ ഡിം എം കെ പനീര്‍ ശെല്‍വത്തെ പിന്തുണയ്കുമെന്ന് പാര്‍ട്ടി തലവന്‍ സ്റ്റാലിന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.എന്നാല്‍ 8 അംഗങ്ങളുളുള്ള കോണ്‍ഗ്രസിന്റെ നിലപാട് ഈ അവസരത്തില്‍ നിര്‍ണ്ണായകമാകും.പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങളില്‍ നേട്ടം കൊയ്യാന്‍ ഇറങ്ങി പുറപ്പെട്ട ബി ജെ പി യുടെ അടുത്ത നീക്കം എന്ത് എന്നായിരിക്കും രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റു നോക്കുന്നത്.

Share this news

Leave a Reply

%d bloggers like this: