ആമിയായി എത്തിയാല്‍ ആരാധകര്‍ സ്വീകരിക്കില്ല?

തിരുവനന്തപുരം: കേരളത്തിന്റെ പ്രീയ കഥാകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ ഒരുക്കുന്ന ‘ആമിയില്‍’ മഞ്ജു വാരിയര്‍ അഭിനയിക്കാന്‍ തീരുമാനിച്ചതിന് ആരാധകരില്‍ ചിലര്‍ക്ക് എതിര്‍പ്പ്. ആദ്യം വിദ്യബാലനെ  നായികയാക്കി തീരുമാനിച്ച ചിത്രത്തില്‍ നിന്നും വിദ്യ പിന്മാറിയതോടെ പാര്‍വതി ജയറാം, പാര്‍വതി മേനോന്‍ എന്നീ പേരുകള്‍ ആമിയിലെ നായികമാരായി വരുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

ദേശീയ ഗാനം ആലപിക്കുമ്പോള്‍ എഴുനേറ്റ് നില്‍ക്കണമെന്ന അഭിപ്രായത്തെ പിന്തള്ളിയ കമലിനെതിരെ ബി.ജെ.പി രാഷ്ട്രീയം അമര്‍ഷം രേഖപ്പെടുത്തിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാമീണ പദ്ധതിയില്‍പെട്ട ശൗചാലയ പരസ്യത്തില്‍ പ്രത്യക്ഷപ്പെടാറുള്ള വിദ്യാബാലന്‍ പ്രധാനമന്ത്രി നരേദ്രമോദിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതിനാല്‍ ബി.ജെ.പി നേതൃത്വത്തിന്റെ ആവശ്യം പരിഗണിച്ചാണ് കമല്‍ ചിത്രത്തില്‍ നിന്നും പിന്മാറിയതെന്ന് സൂചനകളുണ്ട്. കമലിന്റെ ചിത്രത്തില്‍ അഭിനയിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് ഫെസ്ബൂക് പേജില്‍ പ്രതിഷേധ കമന്റുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ മഞ്ജു അഭിനയിക്കും എന്ന് തന്നെയാണ് സിനിമാ മേഖലയില്‍ നിന്നുള്ള വാര്‍ത്തകള്‍.

Share this news

Leave a Reply

%d bloggers like this: