തമിഴ്നാട് മുഖ്യമന്ത്രിയായി പളനിസ്വാമി അധികാരത്തില്‍: ചിന്നമ്മ ജയിച്ചു

ചെന്നൈ: രാഷ്ട്രീയ നാടകങ്ങള്‍ അരങ്ങുവാഴുന്നതിനിടയില്‍ അണിയറയില്‍ മറ്റൊരു യഥാര്‍ത്ഥ നാടകം അരങ്ങേറി. രാഷ്ട്രീയ പ്രതിസന്ധികളെയും, അഭ്യൂഹങ്ങളെയും മാറ്റി നിര്‍ത്തി എ.ഐ.എഡി.എം.കെ കക്ഷി എടപ്പാടി പളനി സ്വാമി തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റു. പളനി സ്വാമിയും ഗവര്‍ണറും നടത്തിയ ചര്‍ച്ചക്കൊടുവില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് സ്വാമിയെ ക്ഷണിച്ചുകൊണ്ട് ഗവര്‍ണര്‍ ഉത്തരവിറക്കുകയായിരുന്നു. നിലവില്‍ തമിഴ്നാടിന്റെ തുറമുഖ ഹൈവേ വകുപ്പ് മന്ത്രിയായ പളനി ശശികലയുടെ സന്തത സഹചാരിയും കൂടിയാണ്.

124 എം.എല്‍.എ-മാരുടെ പിന്തുണ ലഭിച്ച മുഖ്യമന്ത്രിക്ക് 15 ദിവസത്തിനകം സഭയില്‍ ഭൂരിപക്ഷം തെളിയിക്കുക എന്ന കടമ്പ കൂടി കടക്കണം. പഴനി-പനീര്‍ശെല്‍വം സമവായ ചര്‍ച്ചകളും ആരംഭിച്ചു കഴിഞ്ഞു. നാല് പ്രാവശ്യം എം.എല്‍.എ, രണ്ടു തവണ മന്ത്രി, ഒരു തവണ എം.പി-യുമായ പളനിക്ക് കൂറ് കൂടുതല്‍ ശശികലയോടാണ്. ശശികലക്ക് ഏറ്റ കനത്ത തിരിച്ചടി നേരിടാന്‍ പുതിയ നേതൃത്വത്തിന് കഴിയുമെന്ന പ്രതീക്ഷയിലാണ് ശശികല സഖ്യത്തിന്റെ പ്രതീക്ഷകള്‍.

ഇതിനിടെ പനീര്‍ശെല്‍വത്തിനും ശശികലക്കുമിടയില്‍ മൂന്നാമതൊരാള്‍ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കാന്‍ ഗവര്‍ണര്‍ കാണിച്ച ആര്‍ജ്ജവം തീര്‍ത്തും നിഷ്പക്ഷമായിരുന്നു എന്ന് എടുത്തു പറയാതിരിക്കാന്‍ കഴിയില്ല.

Share this news

Leave a Reply

%d bloggers like this: