അമേരിക്കന്‍ ഭൂഖണ്ഡത്തെപ്പോലും ഇല്ലായ്മ ചെയ്യാന്‍ കഴിയുന്ന ദ്രാവകാവസ്ഥയിലുള്ള കാര്‍ബണ്‍ പാടം കണ്ടെത്തി

യു.എസ്: അമേരിക്കന്‍ ഭൂവിതാനത്തിനു താഴെ 300 കൊലോമീറ്റര്‍ ആഴത്തില്‍ ദ്രാവക രൂപത്തിലുള്ള കാര്‍ബണ്‍ ഏഴു ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വ്യാപ്തിയില്‍ പരന്നു കിടക്കുന്നുവെന്ന വാര്‍ത്ത പുറത്തു വിട്ടത് ലണ്ടന്‍ ആസ്ഥാനമായ ജിയോളജിസ്റ്റുകളാണ്. നൂതനമായ സെന്‍സര്‍ സാങ്കേതിക വിദ്യ അനുസരിച്ച് അമേരിക്കയിലെ ഭൗമാന്തര തലങ്ങള്‍ പഠിക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് അമേരിക്കന്‍ ഭൂമിക്കടിയിലെ കാര്‍ബണ്‍ പാടങ്ങളെക്കുറിച്ച് വിവരം ലഭിക്കുന്നത്.

ഭൂമിയിലെ കാര്‍ബന്റെ അളവിനേക്കാള്‍ ശതകോടിയിലധികം കാര്‍ബണും, കാര്‍ബണ്‍ഡൈഓക്‌സൈഡും ഇവിടെയുണ്ടെന്ന് ജിയോളജിസ്റ്റുകള്‍ വിശ്വസിക്കുന്നു. ഭൂമിയുടെ അടിത്തട്ടിലുള്ള ഈ ദ്രാവകം പുറത്തു വന്നാല്‍ അത് അമേരിക്കന്‍ ഭൂഖണ്ഡത്തെ ഇല്ലായ്മ ചെയ്യുമെന്നും പറയപ്പെടുന്നു. യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടനിലെ ഡിപ്പാര്‍ട്ടമെന്റ് ഓഫ് എര്‍ത്ത് സയന്‍സിലെ ഡോക്ടര്‍ സാഷാഹിയര്‍ നേതൃത്വം നല്‍കുന്ന പഠന റിപ്പോര്‍ട്ടിലാണ് ഇതേക്കുറിച്ച് വിശദീകരണമുള്ളത്. അടുത്ത കുറച്ചു വര്‍ഷങ്ങളിലേക്ക് ഭീഷണിയില്ലെന്നു വിശ്വസിക്കുന്ന ശാസ്ത്ര ലോകം ഇത് പുറത്തു വന്നാല്‍ ലോകത്തിലെ കാലാവസ്ഥ താളം തെറ്റുമെന്ന് ഉറപ്പു നല്‍കുകയാണ്.

Share this news

Leave a Reply

%d bloggers like this: