ഭീകര സംഘടനകള്‍ പാകിസ്ഥാന് തന്നെ തലവേദനയാകുന്നു

ഭീകരസംഘടനകളെ ഏറെക്കാലമായി പിന്തുണച്ച് വന്ന പാകിസ്താന്‍ ഇന്റലിജന്‍സ് ഏജന്‍സിയ്ക്ക് ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം എളുപ്പമാകില്ലെന്ന് അമേരിക്ക. അമേരിക്കയിലെ ഉന്നത പാര്‍ലമെന്റ് അംഗം ബ്രാഡ് ഷെര്‍മാന്‍ പാകിസ്താന്റെ നിലപാടിനെതിരെ രംഗത്തെത്തിയിട്ടുള്ളത്. വ്യാഴാഴ്ച സൂഫി ദര്‍ഗ്ഗയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വിശ്വാസികളുടെ മരണത്തില്‍ സഹതാപം പ്രകടിപ്പിച്ച ബ്രാഡ് ഏറെക്കാലമായി പല ഭീകര സംഘടനകളെയും പിന്തുണച്ച പാക് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് ഭീകരസംഘടനകള്‍ക്കെതിരെയുള്ള പോരാട്ടം എളുപ്പമാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
പാകിസ്താനില്‍ ഐസിസ് പ്രവര്‍ത്തിയ്ക്കുകയും ആക്രമങ്ങള്‍ നടത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഭീകരവാദത്തോട് പാകിസ്താന്‍ പുലര്‍ത്തുന്ന നിലപാടുകളിലും നയങ്ങളിലും മാറ്റം വരേണ്ടതുണ്ടെന്നും ഷെര്‍മാന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

തന്റെ പിന്തുണയും സഹതാപവും സിന്ധ് പ്രവിശ്യയില്‍ വച്ച് കൊല്ലപ്പെട്ട സൂഫി വിശ്വാസികള്‍ക്കും സിന്ധ് ജനതയ്ക്കും ഉള്ളതാണെന്ന് വ്യക്തമാക്കിയ ഷെര്‍മാന്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തുണ്ടായ ഭീകരാക്രമണങ്ങളില്‍ നിരവധി നിഷ്‌കളങ്കരായ പാകിസ്താനികള്‍ കൊല്ലപ്പെട്ടുവെന്നും പ്രസ്താവനയില്‍ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ദക്ഷിണേഷ്യയിലെ ഭീകരവാദത്തെ ഇല്ലാതാക്കുന്നതിന് ഈ നീക്കം അനിവാര്യമാണ്. പാകിസ്താനിലെ ഭീകരസംഘനടകളെ തുരത്തുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കേണ്ടേതുണ്ടെന്നും ഷെര്‍മാന്‍ പറയുന്നു. പ്രശസ്ത സൂഫി തീര്‍ത്ഥാടന കേന്ദ്രമായ ലാല്‍ ഷഹബാസ് ഖ്വാലണ്ടറിലുണ്ടായ ഭീകരാക്രമണത്തില്‍ 88 പേര്‍ മരിച്ചതായിരുന്നു കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പാകിസ്താനില്‍ ഉണ്ടായ ഏറ്റവും വലിയ ഭീകരാക്രമണം.

അതേസമയം പാക് സൈന്യം ഭീകര സംഘടനകളെ ഇന്ത്യക്കെതിരെ ഉപയോഗിക്കുന്നത് തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കശ്മീര്‍ പ്രശ്‌നം രാജ്യാന്തര സമൂഹത്തില്‍ ഉയര്‍ത്തിക്കാട്ടാനാണ് ഈ നീക്കമെന്നും 10 അമേരിക്കന്‍ വിദഗ്ധര്‍ ചേര്‍ന്ന സംഘം പറയുന്നു. ഭീകരരെ ഇന്ത്യക്കെതിരെ ഉപയോഗിക്കുക എന്നത് എന്നും പാകിസ്ഥാന്റെ വിദേശനയത്തിന്റെ ഭാഗമാണ്. ഒരിക്കലും അതില്‍നിന്നും പാകിസ്ഥാന്‍ പിന്നോട്ടുപോവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

 

ഡി കെ

Share this news

Leave a Reply

%d bloggers like this: