ഈ സൂപ്പര്‍ ജാക്കറ്റ് ഉണ്ടെങ്കില്‍ ലഗ്ഗേജിന്റെ കാര്യത്തില്‍ ടെന്‍ഷന്‍ വേണ്ട

യാത്ര പോകാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണെങ്കിലും യാത്രയില്‍ വലിച്ച് കൊണ്ടുപോകേണ്ട സാധനങ്ങളും ബാഗുകളും പലപ്പോഴും ഒരു ബുദ്ധിമുട്ടാണ്. യാത്രയുടെ ഹരം കളയുന്ന ഈ ഭാരം ചുമക്കല്‍ ഒഴിവാക്കാനും പറ്റില്ല, എന്നാല്‍ ഇതിനൊരു പരിഹാരം വരാന്‍ പോകുകയാണ്. 15 കിലോ ഗ്രാം സാധനങ്ങള്‍ വരെ കൊണ്ടുപോകാന്‍ ശേഷിയുള്ള എയര്‍ പോര്‍ട്ട് ജാക്കറ്റ് ഉടന്‍ തന്നെ വിപണിയിലിറക്കുമെന്ന് ഓസ്‌ട്രേലിയന്‍ കമ്പനിയായ ജ്യൂസ് പ്രൊമോഷന്‍ പ്രഖ്യാപിച്ചു.

ക്ലെയര്‍-ബെന്‌കെ ബര്‍ഫി ദമ്പതികള്‍ ആണ് ഇതിന്റെ പിന്നില്‍.വിമാനയാത്രകള്‍ ചെയ്യുമ്പോള്‍ ലഗേജിന്റെ കാര്യത്തില്‍ എന്നുമുള്ള ടെന്‍ഷന്‍ ഒഴിവാക്കാന്‍ സ്വയം ഈ കണ്ടുപിടുത്തത്തില്‍ എത്തുകയായിരുന്നു. 14 പോക്കറ്റുകളുള്ള ജാക്കറ്റില്‍ രണ്ട് ജോഡി ചെരുപ്പ്, ലാപ്‌ടോപ്, ഒരു ടാബ്ലറ്റ്, ഒരു മൊബൈല്‍ ഫോണ്‍, കാമറ, അവയുടെ ലെന്‍സ്, ചാര്‍ജറുകള്‍, അഞ്ച് ടി ഷര്‍ട്ട്, രണ്ട് ജീന്‍സ് എന്നിങ്ങനെ 16 തരം സാധനങ്ങള്‍ സൂക്ഷിക്കാമെന്ന് കമ്പനി അവകാശപ്പെടുന്നു. സാധനങ്ങള്‍ എല്ലാം അറകളില്‍ നിറച്ചിട്ട് ബാഗ് പോലെ മടക്കാവുന്ന രൂപത്തിലാണ് ഇതുള്ളത്.സെക്യൂരിറ്റി ചെക്കിങ്ങിന്റെ സമയത്ത് മാത്രം ജയ്ക്കറ്റ് ആയി ധരിച്ചാല്‍ മതി.അതുകൊണ്ട് അധികം ഭാരവും അനുഭവപ്പെടില്ല എന്നാണു നിര്‍മ്മാതാക്കളുടെ അവകാശവാദം.
ജാക്കറ്റ് പൊതിഞ്ഞ് കൊണ്ട് പോകുകയോ സാധനങ്ങളോട് കൂടി ധരിക്കുകയോ ചെയ്യാവുന്നതാണ്. അരക്കെട്ട് വരെ മാത്രമായി ജാക്കറ്റിന്റെ നീളം ലഘൂകരിക്കുകയാണെങ്കില്‍ എട്ട് പോക്കറ്റുകള്‍ ലഭ്യമാകുകയും, കാല്‍ മുട്ട് വരേയാണ് ജാക്കറ്റിന്റെ നീളമെങ്കില്‍ 11 പോക്കറ്റും കാല്‍മുട്ടിന് താഴെ വരെയാണ് നീളമെങ്കില്‍ 14 പോക്കറ്റും ലഭ്യമാകും. ഏകദേശം 20,000 രൂപയോളമാണ് ഇതിന്റെ വില.

 

ഡി കെ

Share this news

Leave a Reply

%d bloggers like this: