ഇന്ത്യയിലെ ഏക അഗ്‌നിപര്‍വ്വതം ലാവ തുപ്പി തുടങ്ങി

ഭാരതത്തിലെ ഒരേ ഒരു അഗ്‌നിപര്‍വതം 150 വര്‍ഷത്തെ ഉറക്കത്തിനു ശേഷം വീണ്ടും സജീവമായതായി ശാസ്ത്രജ്ഞര്‍. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹത്തിലെ ബാരന്‍ ദ്വീപിലുള്ള അഗ്‌നിപര്‍വതം 91 മുതല്‍ സജീവമാണെന്ന് ശാസ്ത്ര വ്യവസായ ഗവേഷണ കേന്ദ്രത്തിലെ ദേശീയ സമുദ്ര പഠന കേന്ദ്രം ശാസ്ത്രജ്ഞര്‍ പറയുന്നു.

ഇത് ലാവയും പുകയും ചാരവും തുപ്പുന്നുണ്ടെന്നും. വീണ്ടും പൊട്ടുകയാണെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടികാട്ടി. പോര്‍ട്ട്ബ്ലെയറില്‍ നിന്ന് 140 കിലോമീറ്റര്‍ അകലെയാണ് ബാരന്‍ ദ്വീപ്. ജനുവരി 23ന് ഇതില്‍ നിന്ന് ലാവയും പുകയും ചാരവും പുറത്തുവരുന്നു. പര്‍വതത്തിനു സമീപത്തെ സമുദ്രത്തില്‍ നിന്ന് സാമ്പിളുകള്‍ ശാസ്ത്രജ്ഞര്‍ ശേഖരിക്കുന്നു. അഞ്ചും പത്തും മിനിറ്റാണ് ലാവ ഒഴുകുക. പിന്നെ കുറേ നേരം ഒന്നുമില്ല. പകല്‍ ചാരപ്പുകയും കാണാം. രാത്രിയില്‍ ചുവപ്പ് ലാവ അഗ്‌നിപര്‍വതത്തിന്റെ മുകളിലെ വിള്ളലില്‍ നിന്ന് ചിതറിത്തെറിക്കുന്നതും മുകളില്‍ നിന്ന് ചുവപ്പ് തീപ്പുഴ ഒഴുകിവരുന്നതും കാണാം.

2017 ജനുവരി 26ന് ശാസ്ത്രജ്ഞര്‍ അഗ്‌നിപര്‍വതം കടലില്‍ നിന്ന് വീക്ഷിച്ചു. കടലില്‍ നിന്ന്, കല്‍ക്കരി പോലുള്ള വസ്തുക്കളും കണ്ടെടുത്തു. കടലിനടിയില്‍ അഗ്‌നിപര്‍വതങ്ങളുള്ള, ഭൂചലന സാധ്യതയുള്ള മേഖലയാണ് ആന്‍ഡമാന്‍. ഇവിടെ കടലിനടിയില്‍ ഒരേ നിരയില്‍ നിരവധി അഗ്‌നിപര്‍വതങ്ങള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. അഗ്‌നിപര്‍വത ആര്‍ക്ക് എന്നാണിവ അറിയപ്പെടുന്നത്.

ബാരന്‍ ദ്വീപ്, പേരിലുള്ളതുപോലെ ആള്‍പ്പാര്‍പ്പില്ലാത്ത, മരങ്ങളും പച്ചപ്പുമില്ലാത്ത ദ്വീപാണ്. വിനോദസഞ്ചാരികള്‍ക്ക് വനംവകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങി ബോട്ടില്‍ പോയി അഗ്‌നിപര്‍വതം ദൂരെ നിന്ന് കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

https://youtu.be/OKHOBOLSZHI
ഡി കെ

Share this news

Leave a Reply

%d bloggers like this: