ഒരിക്കലും പിരിയില്ല നമ്മള്‍: അന്നക്ക് ഇനി സന്തോഷത്തിന്റെ നാളുകള്‍…

കോര്‍ക്ക്: കോര്‍ക്ക് എയര്‍പോര്‍ട്ട് കഴിഞ്ഞ ഒരാഴ്ച ഒരാള്‍ക്ക് വേണ്ടിയുള്ള തിരച്ചിലില്‍ ആയിരുന്നു. എയര്‍പോര്‍ട്ടില്‍ അവശേഷിച്ച പിങ്ക് നിറത്തിലുള്ള ടെഡി ബിയറാണ് ഈ കഥയിലെ കേന്ദ്ര കഥാപാത്രം. കോര്‍ക്ക് കൗണ്ടിയിലെ രണ്ടു വയസ്സുകാരിക്ക് വിമാനത്താവളത്തില്‍ വെച്ച് കുടുംബവുമായി യാത്ര ചെയ്യുന്നതിനിടയ്ക്ക് തന്റെ പൊന്നോമനയായ ടെഡി ബിയറിനെ നഷ്ടപ്പെടുകയായിരുന്നു.

എന്നാല്‍ കളഞ്ഞുകിട്ടിയ പാവയെ എടുത്തുകളയാന്‍ മനസ്സ് വരാതിരുന്ന എയര്‍പോര്‍ട്ട് ജീവനക്കാര്‍ ഇതിനെ സൂക്ഷിച്ചു വെച്ച് ഉടമയെക്കുറിച്ച് അറിയാന്‍ ശ്രമിച്ചു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ടെഡിയുടെ ഫോട്ടോ ലോകം മുഴുവന്‍ കണ്ടെങ്കിലും വളരെ വൈകിയാണ് അന്നയില്‍ എത്തിയത്. ഇതിനു പുറമെ അയര്‍ലന്‍ഡ്, അമേരിക്കന്‍ മാധ്യമങ്ങളിലും പരസ്യം നല്‍കിയിരുന്നു. പാവയെ നഷ്ടപെട്ട വേദനയിലിരിക്കുന്ന അന്നയെ തേടി തന്റെ സ്വന്തം ടെഡി ബിയര്‍ പറന്നു വരാന്‍ തയ്യാറെടുക്കുന്നത് ആ രണ്ടു വയസ്സുകാരിയെ തെല്ലൊന്ന് അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

 

ഡി കെ

Share this news

Leave a Reply

%d bloggers like this: