മലയാളി ഐടി പ്രൊഫഷണലുകള്‍ക്ക് വന്‍ അവസരങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു

ഇന്ത്യന്‍ പ്രൊഫഷണലുകളെ സ്വീകരിക്കാന്‍ തയാറാണെന്ന് യൂറോപ്യന്‍ യൂണിയന്റെ പ്രസ്താവന മലയാളി തൊഴിലന്വേഷകര്‍ക്ക് വമ്പന്‍ സാധ്യതയാണ് തുറന്നിരിക്കുന്നത്. അയര്‍ലണ്ട് ഉള്‍പ്പടെയുള്ള യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ ആഗോള വ്യാപാരത്തിന് സുരക്ഷയൊരുക്കുന്നതിന് വേണ്ടി കഴിവുള്ള കൂടുതല്‍ ഇന്ത്യന്‍ ഐടി പ്രൊഫഷണലുകളെ സ്വീകരിക്കാന്‍ തയ്യാറാണെന്നാണ് യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യയെ അറിയിച്ചിട്ടുള്ളത്. അയര്‍ലണ്ട് ഉള്‍പ്പടെയുള്ള യൂറോപ്പ്യന്‍ രാജ്യങ്ങളിലേക്ക്

കൂടുതല്‍ ഇന്ത്യന്‍ പ്രൊഫഷണലുകളെ ഉള്‍ക്കൊള്ളാന്‍ യൂറോപ്പിന് കഴിയും. വിദഗ്ധരായ ഐ.ടി പ്രൊഫഷണലുകളാണ് ഇന്ത്യയിലുള്ളതെന്നു ഇ.യു പ്രതിനിധി ഡേവിഡ് മക്ലിസ്റ്റര്‍. ഇന്ത്യയുമായുള്ള വ്യാപാര ബന്ധം സുദൃഡമാക്കുന്നതിന്റെ ഭാഗമായാണ് യൂറോപ്യന്‍ പാര്‍ലമെന്റ് കമ്മറ്റി ഓണ്‍ ഫോറിന്‍ അഫയേഴ്സ് പ്രതിനിധി സംഘം ഇക്കാര്യം അറിയിച്ചത്. ഇതിന് പുറമേ അനിശ്ചിതത്വത്തിലായ യൂറോപ്യന്‍ യൂണിയന്‍- ഇന്ത്യ വ്യാപാര നിക്ഷേപ കരാര്‍ പരാജയപ്പെട്ടതിലുള്ള ഖേദവും യൂറോപ്യന്‍ യൂണിയന്‍ പ്രകടിപ്പിച്ചു.

ഇന്ത്യയില്‍ നിന്നുള്ള ഐടി പ്രൊഫഷണലുകള്‍ കഴിവ് ആര്‍ജിച്ചവരാണെന്നും യൂറോപ്യന്‍ മേഖല അത്രതന്നെ വികസിച്ചിട്ടില്ലെന്നും ഇന്ത്യയില്‍ നിന്നുള്ള ഐടി പ്രൊഫഷണലുകളെക്കൂടാതെ യൂറോപ്യന്‍ യൂണിയന്റെ ഐടി മേഖലയുയെ വിജയം പൂര്‍ണ്ണമാകില്ലെന്നും ഡേവിഡ് മക്കാലിസ്റ്റര്‍ ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയില്‍ നിന്നുള്ള ഐടി പ്രൊഷണലുകള്‍ ആശ്രയിക്കുന്ന വര്‍ക്ക് വിസാ പദ്ധതികളായ എച്ച്1ബി, എല്‍1 വിസകള്‍ക്ക് തിരിച്ചടിയാവുന്ന അമേരിക്കയുടെ നയപ്രഖ്യാപനത്തോടെയാണ് പ്രൊഫഷണലുകള്‍ യൂറോപ്പ്യന്‍ രാജ്യങ്ങളിലേക്കുള്ള സാധ്യതകള്‍ അന്വേഷിച്ച് തുടങ്ങിയത്. ജനുവരിയില്‍ റിപ്പബ്ലിക്കന്‍ നേതാവ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേറ്റതോടെയാണ് കുടിയേറ്റക്കാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുള്ള നിലപാടുകള്‍ സ്വീകരിക്കുന്നത്.

നേരത്തെ, ഇന്ത്യയുമായുള്ള വ്യാപാര ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള കരാറില്‍ ഇ.യു ഒപ്പു വെച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് കൂടുതല്‍ നടപടികളുമായി യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ട് പോവുന്നത്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: