ഡബ്ലിന്‍ : ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ സാര്‍വത്രിക സഭയുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാള്‍ 2017 മാര്‍ച്ച് 18 ശനിയാഴ്ച സാഘോഷം കൊണ്ടാടുന്നു.അന്നേ ദിവസം ഉച്ച കഴിഞ്ഞു 2 മണിക്ക് സെന്റ് ജോസഫ്സ് മാസ്സ് സെന്ററിലെ മെറിയോന്‍ റോഡ് ഔര്‍ ലേഡി ക്യൂന്‍ പീസ് ദേവാലയത്തില്‍ വച്ച് വിശുദ്ധ കുര്‍ബാന, വിശുദ്ധ യൗസേപ്പിതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദിക്ഷണം, ലദീഞ്ഞ്, നൊവേന, തിരുനാള്‍ നേര്‍ച്ച എന്നീ തിരുകര്‍മ്മങ്ങള്‍ ഉണ്ടായിരിക്കും.
വിശുദ്ധ യൗസേപ്പിതാവിനോടുള്ള വണക്ക മാസം ആചരിക്കുന്ന ഈ പ്രാര്‍ത്ഥനാകാലത്തിലെ തിരുനാളിലേക്ക് ഏവരെയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഡബ്ലിന്‍ സീറോമലബാര്‍ സഭ ചാപ്ലൈന്സ് ഫാ. ജോസ് ഭരണിക്കുളങ്ങര , ഫാ. ആന്റണി ചീരംവേലില്‍ എന്നിവര്‍ അറിയിച്ചു.