രണ്ട് വര്‍ഷത്തിനിടക്ക് 4 തവണ പ്രീമിയം തുക വര്‍ദ്ധിപ്പിച്ചു: ആരോഗ്യ ഇന്‍ഷുറന്‍സ് താങ്ങാവുന്നതിലും അപ്പുറം…

ഡബ്ലിന്‍: അയര്‍ലണ്ടിലെ രണ്ടാമത്തെ വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ ലായ പ്രീമിയം തുക വര്‍ദ്ധിപ്പിക്കുന്നത് ഇത് നാലാം തവണ. രണ്ട് വര്‍ഷത്തിനുള്ളില്‍ കമ്പനി 6 ശതമാനം തുക വര്‍ദ്ധിപ്പിച്ചതനുസരിച്ച് ലായയില്‍ അംഗങ്ങള്‍ ആയവര്‍ പ്രതിവര്‍ഷം 150 യൂറോ അധികമായി നല്‍കേണ്ടിവരും. നിലവിലുള്ള 124 പ്ലാനുകള്‍ക്കും ബാധകമാകുന്ന തരത്തിലാണ് തുക ഉയര്‍ത്തിയിരിക്കുന്നത്.

പൊതു ആശുപത്രികളില്‍ രോഗികള്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ പരിമിതമാണെങ്കിലും ഇന്‍ഷുറന്‍സില്‍ അംഗങ്ങളായവരില്‍ നിന്നും ഈടാക്കുന്ന തുക അടച്ചത് കമ്പനിയാണ്. ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്ക് ഈടാക്കുന്ന തുക ആശുപത്രികള്‍ വര്‍ദ്ധിപ്പിക്കുന്നത് കമ്പനികളുടെ നിലനില്‍പ്പിനു തന്നെ ഭീഷണി ഉയര്‍ത്തിയ സാഹചര്യത്തിലാണ് പ്രീമിയം തുക ഉയര്‍ത്തേണ്ടി വന്നിരിക്കുന്നത്. 30 മില്യണ്‍ യുറോക്ക് മുകളില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വാര്‍ഷിക ബാധ്യത ഉണ്ടാകില്ലെന്ന് ആരോഗ്യ മന്ത്രാലയം ഉറപ്പ് നല്‍കിയെങ്കിലും കമ്പനികള്‍ക്ക് വര്‍ഷത്തില്‍ 200 മില്യണ്‍ യൂറോ ചെലവ് താങ്ങാവുന്നതിനും അപ്പുറമാണെന്ന് ലായ അറിയിച്ചു.

പൊതു ആശുപതിയില്‍ കാത്തിരുപ്പ് നടത്തേണ്ടി വരുന്നവരില്‍ ഏറിയ പങ്കും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുമ്പോള്‍ ആശുപത്രി തുക വീണ്ടും ഉയരും. ഇതും തങ്ങള്‍ക്ക് നഷ്ടം വരുത്തിവെയ്ക്കുന്നുവെന്ന് ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ വ്യക്തമാക്കുന്നു. 500,000 ഉപഭോക്താക്കളുള്ള ലായ വരും വര്‍ഷങ്ങളില്‍ പ്രീമിയ തുക ഇനിയും ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കപെടുന്നുവെന്ന് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വിദഗ്ദ്ധന്‍ ഡെര്‍മോട്ട് ഗുഡി അറിയിച്ചു. രക്ഷിതാക്കളുടെ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ കുട്ടികള്‍ക്കും കവറേജ് ലഭിക്കുന്ന Flex 175 Explore Scheme ഇപ്പോഴും തുടരുന്നുണ്ടെന്ന് ലായ അറിയിച്ചിട്ടുണ്ട്.

എ എം

Share this news

Leave a Reply

%d bloggers like this: