ഡബ്ലിന്‍: ഡോറിസ് വരുത്തിയ നാശനഷ്ടങ്ങളില്‍ പ്രധാനമായും തടസ്സപ്പെട്ടത് വൈദ്ധ്യുതിയായിരുന്നു. രാജ്യത്ത് 1500-ഓളം പേര്‍ക്ക് വൈദ്ധ്യുതി ബന്ധം ഇപ്പോഴും തകരാറിലായി തന്നെ തുടരുകയാണെന്ന് ഇ.എസ്.ബി വൃത്തങ്ങള്‍ അറിയിച്ചു. ഇന്ന് വൈകുന്നേരത്തോടെ ലഭ്യമാകത്തക്ക തരത്തില്‍ കഴിയുന്നത്ര വേഗത്തില്‍ ലൈനുകളില്‍ പണി നടന്നുകൊണ്ടിരിക്കുകയാണ്. 600 വീടുകളിലും അറ്റകുറ്റ പണി നടന്നുകൊണ്ടിരിക്കുന്നു.
വൈദ്ധ്യുതി ഇല്ലെന്നു അറിയിച്ച് 200 മുതല്‍ 300 വിളികള്‍ വരെ ഓരോ മണിക്കൂറിലും ഇ.എസ്.ബി ജീവനക്കാരെ തേടിയെത്തുന്നു. ജൂലിയന്‍സ് ടൗണ്‍, നാവാണ്, സ്വാഡ്സ്, ആഷ്ബോണ്‍, മോഹില്‍, തൂം, കാസ്റ്റിന്ബാര്, കാവന്, ലോങ്ഫോര്‍ഡ്, സിലിഗോ തുടങ്ങി 16-ഓളം പ്രദേശങ്ങളിലാണ് വൈദ്ധ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുന്നത്. ഇലക്ട്രിസിറ്റി ഇല്ലാത്തത് വീടുകളെയും, സ്ഥാപനങ്ങളെയും അങ്ങേയറ്റം ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്.
എ എം