വാഹന നികുതി അടക്കുന്നവര്‍ ജാഗ്രതൈ: വ്യാജ ഇ-മെയില്‍ സന്ദേശം ലഭിച്ചാല്‍ ഡിലീറ്റ് ചെയ്യുക

ഡബ്ലിന്‍: ഓണ്‍ലൈന്‍ വഴി മോട്ടോര്‍ വാഹന നികുതി അടക്കുന്നവര്‍ക്ക് കണ്‍ഫര്‍മേഷന്‍ ആയി ലഭിക്കുന്ന മറുപടി സന്ദേശം വ്യാജമാണെന്ന് വെളിപ്പെടുത്തല്‍. ട്രാന്‍സ്സ്‌പോര്‍ട്ട് വകുപ്പിന്റെ വെബ്സൈറ്റ് ഹാക്കര്‍മാരുടെ നിയന്ത്രണത്തിലാണെന്നും ആരോപണം ഉണ്ട്. നികുതി അടച്ചവര്‍ക്ക് ഉടന്‍ ലഭിക്കുന്ന സന്ദേശത്തില്‍ വാഹന വിവരങ്ങളും, വ്യക്തി വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ബില്ലിംഗ് വിവരങ്ങളും ചോദിക്കുന്നുണ്ട്.

motortax.ie എന്ന വെബ്സൈറ്റ് ഇ-മെയില്‍ സ്‌കാമിന്റെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പേജ് തുറക്കുമ്പോള്‍ കാണുന്ന ലിങ്ക് കേന്ദ്രീകരിച്ചാണ് പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വരുന്നത്. ഗതാഗത വകുപ്പിന്റെ മറുപടി സന്ദേശമായി കണക്കാക്കി പലരും വ്യക്തി വിവരങ്ങളും, ബാങ്ക്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങളും ഇതിനോടകം നല്‍കിക്കഴിഞ്ഞു. ഇവര്‍ ഉടന്‍തന്നെ ബാങ്ക് ശാഖകളുമായി ബന്ധപ്പെട്ട് അകൗണ്ടുകള്‍ ഫ്രീസ് ചെയ്യണമെന്ന് ഗതാഗത വകുപ്പ് അറിയിച്ചിരിക്കുകയാണ്. എന്നാല്‍ തങ്ങളുടെ സൈറ്റ് ആക്രമിക്കപ്പെട്ടിട്ടില്ലെന്ന നിലപാടില്‍ തന്നെയാണ് ഗതാഗത വകുപ്പ്. ഇത് സ്‌കാമുകള്‍ മാത്രമാണെന്നും പറയപ്പെടുന്നു.

ഇതുപോലെ ഒരു ആക്രമണം അയര്‍ലണ്ടിലെ കൗണ്ടി കൗണ്‍സിലിന് നേരെ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഉണ്ടായിരുന്നു. ഹോങ്കോങ്ങിലെ ഒരു ബാങ്ക് അകൗണ്ടിലേക്ക് പണം ട്രാന്‍ഫര്‍ ചെയ്യിപ്പിച്ചു കൊണ്ടിരുന്നപ്പോഴാണ് സൈബര്‍ ആക്രമണം ഉണ്ടായത്. എന്നാല്‍ സംഭവം വ്യാജമാണെന്ന് മനസ്സിലാക്കിയതോടെ കൗണ്ടി കൗണ്‍സില്‍ ഹോങ്കോങ്ങുമായി ബന്ധപ്പെട്ട് ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ട പണം തടഞ്ഞു വെയ്ക്കുകയായിരുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: