കുരിശില്‍ മരിച്ചവന്റെ നാമത്തില്‍ പീഢനം, സഹായികള്‍ ഇപ്പോഴും മറവില്‍

 

കണ്ണൂര്‍: കൊട്ടിയൂര്‍ പീഢനം വീണ്ടും യഥാര്‍ഥ പ്രതികള്‍ എല്ലാക്കാലത്തേയും പോലെ ഒളിവിലാകുമെന്ന് ആശങ്ക.എല്ലാ കുറ്റകൃത്യങ്ങളിലേയും പോലെതന്നെ ഗൂഢാലോചനയില്‍ പങ്കാളികളായ ”ഉന്നതര്‍” ഇപ്പോഴും മാധ്യമങ്ങള്‍ക്കും പോലീസിനും നിയമത്തിനും മീതെ ആണന്നതാണ് ദയനീയമായ സംഗതി.

ക്രിസ്ത്യാനിയുടെ തലയെണ്ണി രാഷ്ട്രീയ നിയമവ്യവസ്ഥകളുടെ കണ്ണില്‍ കരിമ്പടം കെട്ടുന്ന ഇത്തരക്കാര്‍ എന്നാല്‍ ക്രിസ്തുവിമായി ബന്ധം ഇല്ലാത്തവരാണന്ന് സമൂഹം ഉറക്കെ പറയേണ്ടതാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ മാതൃകയാക്കേണ്ട നിരവധി ജന്മങ്ങള്‍ സഭയുടെ കൊണുകളില്‍ കഴിയുന്നുണ്ട് എന്ന കാര്യവും വിസ്മരിക്കുവാന്‍ പാടില്ല. ഇതേ സമയം കൊട്ടിയത്തെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയില്‍ തന്നെ കാമവെറി തീര്‍ത്തയാള്‍ ഒരു അല്‍പം സമയം തെറ്റിയിരുന്നെങ്കില്‍ കാനഡയില്‍ ”ഫാ:റോബിന്‍” എന്ന പേരില്‍ വിശ്വാസികളുടെ ഇഷ്ടപാത്രമായി സഭയില്‍ കഴിഞ്ഞേനെ.അദ്ദേഹത്തിന്റെ വിശുദ്ധിയെ പറ്റി സാധാരണ വിശ്വാസി അഭിമാന പുളകിതരായേനെ.

എന്നാല്‍ ദൈവത്തിന്റെ ഇടപെടല്‍ ആരുടയോ മനസില്‍ പ്രവര്‍ത്തിച്ചതാകാം അജ്ഞാത ഫോണ്‍ കോളായി എത്തിയത്. ഏകദേശം ഒരു വര്‍ഷത്തിലേറെയായി പെണ്‍കുട്ടിക്ക് പ്രസവിക്കുവാന്‍ അവസരം ഉണ്ടാക്കി കൊടുത്തവര്‍,സഭയില്‍ ഇത്തരം സംഭവം ഉണ്ടായതായി അറിഞ്ഞ ഭാവം നടിക്കാത്ത അധികാരികള്‍, ആശുപത്രി അധികൃതര്‍ തുടങ്ങി ഇതു മായി ബന്ധപ്പെട്ട് പ്രതിയെ  സഹായിച്ച ഒരോ ”പുണ്യവാള”ന്മാരും കൂട്ടുപ്രതി ചേര്‍ക്കപ്പെടേണ്ടതാണ്.ഇതിന് ഉതകും വിധമാണ് സായിപ്പ് എഴുതി വച്ച ഇന്ത്യന്‍ പീനല്‍ കോഡില്‍ 120 ബി എന്ന വകുപ്പ് ചേര്‍ത്തിട്ടുള്ളത്. കുറ്റകരമായ ഗൂഡാലോചന എന്നതിനൊപ്പം തന്നെ പ്രതിയെ ഒളിപ്പിക്കുവാന്‍ സഹായിച്ചവര്‍ക്കെതിരേയും നിയമം ശക്തമായി പിടി മുറുക്കേണ്ടതാണ്.സഹായിച്ചവര്‍ എന്നതിന്റെ അര്‍ത്ഥം പള്ളി മേടയില്‍ കുശ്ശിനിക്കാരന്‍ എന്നോ അല്ലെങ്കില്‍ ചോദിക്കാനും പറയാനും ആരുമില്ലാത്ത കുറേ പാവങ്ങളും അല്ല.

സഭാ വിശ്വാസികള്‍ എന്ന നിലയില്‍ ഒരോ കത്തോലിക്കനും സഭാ നേതൃത്വത്തിന്റെ പങ്ക് പോലീസ് അന്വേഷിക്കുകയുംഇതുമായി ബന്ധപ്പെട്ടവരെയും രക്ഷിക്കാന്‍ കൂട്ടു നിന്ന ഉന്നതരേയും കല്‍തുറുങ്കില്‍ അടക്കുവാന്‍ ആവശ്യപ്പെടേണ്ടതാണ്.സഭാ ഉന്നതര്‍ ഇത് അറിഞ്ഞിട്ടില്ല എന്ന് ആരെങ്കിലും വാദിച്ചാല്‍ അത് വിശ്വസിക്കുവാന്‍ മാത്രം വിഢികളാണ് പൊതുവേ വിദ്യാസമ്പന്നരായ കത്തോലിക്കാ വിശാസികള്‍ എന്ന് ആരും വിശ്വസിക്കുകയില്ല.

തെറ്റുകള്‍ മനുഷ്യ സഹജം ആണ്, അത് എത്ര വലിയതായാലും.എന്നാല്‍ പുരോഹിതന്‍ എന്ന സ്ഥാനം കൊണ്ട് മാത്രം ഒരാള്‍ക്ക് ലഭിക്കുന്ന അംഗീകാരംഅയാള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകണം എന്നും അദൃശ്യമായി ആവശ്യപ്പെടുന്നുണ്ട്.എന്നാല്‍ ലൈംഗിക ബന്ധം നടത്തുന്ന പുരോഹിതന്‍ തന്റെ സഭാ വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് ഗാര്‍ഹിക ജീവിതത്തിലേയ്ക്ക് പോയാള്‍ അത് കൂടുതല്‍ ആദരിക്കപ്പെടേണ്ടതാണ്. എന്നാല്‍ 11 ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കി സഭയുടെ ആശുപത്രിയില്‍ പാര്‍പ്പിച്ച് രഹസ്യമായി പ്രവസവിപ്പിച്ച് സഭയുടെ അനാഥാലയത്തില്‍ വളര്‍ത്തി. ഇതൊന്നും അറിയാതെ അറയ്ക്കുള്ളില്‍ പാര്‍ത്ഥനാ നിരതനായി അധികാരികള്‍ ഇരുന്നതായി ”വിശ്വാസികളെ” പറഞ്ഞു പറ്റിക്കാം, എന്നാല്‍ ദൈവത്തേയോ?

സഭയെ സ്‌നേഹിക്കുന്ന ഒരോ വ്യക്തിയും പ്രതിയെ സഹായിച്ച എല്ലാവരേയും ഇതേ കേസില്‍ അഴിക്കുള്ളിലാക്കണം എന്ന് ആവശ്യപ്പെടാത്തത് തെറ്റിനെ ന്യായികരിക്കുന്നതിന് തുല്യമായേക്കും.

Share this news

Leave a Reply

%d bloggers like this: