ഡബ്ലിന്‍ സീറോ മലബാര്‍ കാത്തോലിക് കമ്മ്യൂണിറ്റി ബ്യൂമോണ്ട് മാസ്സ് സെന്ററില്‍ മാര്‍ച്ച് ഒന്നാം തീയതി ബുധനാഴ്ച വൈകിട്ട് 6.15 ന് ബ്യൂമോണ്ട് നേറ്റിവിറ്റി ചര്‍ച്ചില്‍ വച്ച് വിഭൂതി തിരുന്നാള്‍ ആഘോഷിക്കുന്നു. വിഭൂതി തിരുനാളില്‍ പങ്കുകൊണ്ട് 50 നോമ്പിനായി ഒരുങ്ങുവാനും അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും എല്ലാ വിശാസികളേയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ചാപ്ളിന്‍ ഫാ.ആന്റണി ചീരംവേലില്‍ അറിയിച്ചു.