സാമ്പത്തിക വിദഗ്ദ്ധരെ ഞെട്ടിച്ച് കേന്ദ്രത്തിന്റെ പുതിയ വളര്‍ച്ചാ നിരക്കിന്റെ കണക്ക്

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും തങ്ങളുടെ ജനത്തെ കബളിപ്പിക്കുന്നോ? പ്രൊഫഷണലായ ചില സാമ്പത്തിക വിദഗ്ദ്ധരെങ്കിലും കരുതുന്നത് അങ്ങനെയാണ്. കാരണം ചൊവ്വാഴ്ച പുറത്തിറക്കിയ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ സര്‍വെ ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നവംബര്‍ എട്ടിനുണ്ടായ അപ്രതീക്ഷിത നോട്ട് നിരോധനം ഏ.പ്പിച്ച പ്രതിസന്ധികള്‍ ഉണ്ടായിട്ടു കൂടി ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയാണെന്ന അവകാശവാദം ഒരിക്കല്‍ കൂടി അരക്കിട്ടുറപ്പിക്കുകയാണ് സര്‍വെ ചെയ്തത്.

സര്‍വെ അനുസരിച്ച് വാര്‍ഷിക ജി.ഡി.പിയുടെ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്നാംപാദത്തിലെ വളര്‍ച്ച ഏഴു ശതമാനമാണെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. അതായത്, അതിനു തൊട്ടുമുമ്പുള്ള പാദത്തിലെ 7.4 ശതമാനം വളര്‍ച്ചയെക്കാള്‍ കുറച്ച് കുറവ്. റോയിട്ടേഴ്സ് സര്‍വെയില്‍ സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ച 6.4 ശതമാനം വളര്‍ച്ചയേതിനേക്കാള്‍ കൂടുതലുമാണിത്. അതോടാപ്പം, 2016 അവസാന മാസങ്ങളിലെ ചൈനീസ് സാമ്പത്തിക വളര്‍ച്ചാ നിരക്കായ 6.8 ശതമാനത്തിലധികമായും രേഖപ്പടുത്തിയിരിക്കുന്നു.

500, 1000 രൂപാ നോട്ടുകളുടെ മൂല്യം അപ്രതീക്ഷിതമായി പിന്‍വലിച്ചതിലൂടെ, നോട്ടിലൂടെ സാമ്പത്തിക വിനിമയം നടത്തുന്ന ഒരു സമ്പദ് വ്യവസ്ഥയില്‍ വന്‍ തിരിച്ചടിയുണ്ടാകുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. അതിന് ബലമേകുന്ന കഥകളാണ് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു വന്നുകൊണ്ടിരുന്നതും. നഗര, ഗ്രാമീണ മേഖലകളില്‍ ആയിരക്കണക്കിന് മനുഷ്യര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു, ഇതര സംസ്ഥാനങ്ങളില്‍ ജോലി ചെയ്തിരുന്നവര്‍ തൊഴിലില്ലായ്മ മൂലം തങ്ങളുടെ നാടുകളിലേക്ക് തിരിച്ചു പോകുന്നു, മനുഷ്യര്‍ പണം ചെലവഴിക്കുതിലുണ്ടായ വന്‍ കുറവ് തുടങ്ങിയവ ഇതിന്റെ ഉദാഹരണങ്ങളായിരുന്നു. സ്വകാര്യ കമ്പനികളുടെ പ്രവര്‍ത്തനങ്ങളെയും നോട്ട് നിരോധനം വ്യാപകമായി ബാധിച്ചിരുന്നു. എന്നാല്‍ പുതിയ സര്‍വെ അനുസരിച്ച് ഇതൊന്നും ജിഡിപിയെ ബാധിച്ചിട്ടില്ല. ഔദ്യോഗിക തലത്തില്‍ ശേഖരിക്കപ്പെട്ട വിവരങ്ങളുടെ വിശ്വാസ്യതയില്ലായ്മ തന്നെയൊണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

”ഒരുപക്ഷേ, നോട്ട് നിരോധനത്തിന്റെ പ്രത്യാഘാതങ്ങള്‍ ഈ വിവരങ്ങള്‍ ശേഖരിച്ചതില്‍ ഉള്‍പ്പെട്ടിട്ടുണ്ടാവില്ല” എന്ന് ഐഡിബിഐ ഫെഡറല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനിയിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ ഓഫീസര്‍ അനീഷ് ശ്രീവാസ്തവ പറയുന്നു. ഈ കണക്കുകള്‍ കണ്ടിട്ട് അത്ഭുതം മാത്രമല്ല, അമ്പരപ്പും ഉണ്ടാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മോദിയുടെ തിടുക്കംപിടിച്ചുള്ള നോട്ട് നിരോധന പരിപാടി, പ്രതിപക്ഷ പാര്‍ട്ടികളെ മാത്രമല്ല, പോള്‍ ക്രൂഗ്മാന്‍, അമര്‍ത്യ സെന്‍ പോലുള്ള സാമ്പത്തിക വിദഗ്ധരുടേയും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. രാജ്യത്തിന്റെ വിനിമയത്തിലുണ്ടായിരുന്ന കറന്‍സിയുടെ 86 ശതമാനമായിരുന്നു ഏതാനും മണിക്കൂറിനുള്ളില്‍ അപ്രതീക്ഷിതമായി പിവലിക്കപ്പെട്ടത്, ഇതാകട്ടെ, കമ്പനികളെയും കര്‍ഷകരേയും കുടുംബങ്ങളെയുമൊക്കെ വന്‍ ദുരിതത്തിലുമാക്കിയിരുന്നു.

കറന്‍സിയുടെ കുറവ് നിമിത്തം പ്രതിസന്ധിയിലായ വീടുകള്‍, ബിവറേജുകള്‍ മുതല്‍ വീട്ടുപകരണങ്ങള്‍ മുതല്‍ വാഹനങ്ങള്‍ വരെയുള്ള മേഖലയില്‍ ഉണ്ടായിട്ടുള്ള തകര്‍ച്ച എന്നിവയൊക്കെ യാഥാര്‍ത്ഥ്യമാണ്. ഉപഭോക്താക്കള്‍ മുഖം തിരിച്ചതോടെ പല കമ്പനികള്‍ക്കും തങ്ങളുടെ വരുമാനത്തില്‍ കുറവ് നേരിട്ടു. ആര്‍ബിഐ തന്നെ ഫെബ്രുവരിയില്‍ പുറത്തിറക്കിയ കണക്കില്‍ പറയുന്നത് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടു എന്നാണ്. വീടുകളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ജോലി, വരുമാനം, ചെലവഴിക്കാനുള്ള പരിധി ഇവയുടെയൊക്കെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതായും അതില്‍ പറയുന്നു.

എന്നാല്‍ ഇവയൊന്നും തന്നെ സര്‍ക്കാരിന്റെ പുതിയ കണക്കില്‍ കാണാനില്ല. സംഘടിത മേഖലയില്‍ നിന്നുള്ള തെരഞ്ഞെടുത്തിട്ടുള്ള കണക്കുകള്‍ മാത്രമാണ് സര്‍ക്കാര്‍ ഉപയോഗിച്ചിട്ടുള്ളതെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. അതിനൊപ്പം, നവംബര്‍ പകുതി വരെയുള്ള കണക്കുകള്‍ മാത്രമാണ് അസംഘടിത മേഖലയില്‍ നിന്ന് ഉള്‍ക്കൊള്ളിച്ചിട്ടുള്ളതെന്നും ആ സമയത്ത് നോട്ട് നിരോധനത്തിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവപ്പെട്ടു തുടങ്ങിയിരുന്നില്ല എന്നും ഈ മേഖലയിലെ വിദഗ്ദ്ധര്‍ പറയുന്നു. ഒപ്പം കമ്പനികള്‍ നടപ്പ് പാദത്തിനൊടുവിലായിരിക്കും തങ്ങളുടെ വരവ് ചെലവ് കണക്കുകള്‍ സമര്‍പ്പിക്കുക, ഇതു കൂടി ഉള്‍പ്പെടുത്തിയുള്ള യഥാര്‍ത്ഥ കണക്ക് ഈ വര്‍ഷം ഒടുവില്‍ മാത്രമേ ലഭിക്കൂ എന്ന് സര്‍വെയ്ക്ക് നേതൃത്വം നല്‍കിയവര്‍ തന്നെ പറയുന്നു.

 

 
എ എം

Share this news

Leave a Reply

%d bloggers like this: