“ഇന്ത്യയുടെ നേട്ടം ഞെട്ടിച്ചു” – ഐഎസ്ആര്‍ഒ യെ പുകഴ്ത്തി അമേരിക്ക

 

വാഷിംഗ്ടണ്‍: ഒറ്റ റോക്കറ്റില്‍ 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച ഇന്ത്യയുടെ ബഹിരാകാശ സ്ഥാപനമായ ഐ.എസ്.ആര്‍.ഒയുടെ നേട്ടം തങ്ങളെ ഞെട്ടിച്ചെന്ന് അമേരിക്ക. മറ്റൊരു രാജ്യത്തിന്റെ പിന്നില്‍ ഇഴയേണ്ട അവസ്ഥ വരുന്നത് അമേരിക്കയ്ക്ക് ഒരിക്കലും താങ്ങാനാവില്ലെന്നും യു.എസിന്റെ നാഷണല്‍ ഇന്റലിജന്‍സിന്റെ നിയുക്ത ഡയറക്ടറും മുന്‍ സെനറ്ററുമായ ഡാന്‍ കോട്സ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഇന്ത്യയുടെ അപൂര്‍വ നേട്ടം എല്ലാതരത്തിലും ഞെട്ടിച്ചു. താരതമ്യേന ഭാരം ചെറുതും എന്നാല്‍ വ്യത്യസ്ത പ്രവര്‍ത്തനരീതിയുമുള്ള ഉപഗ്രഹങ്ങളാണ് ഇന്ത്യ ഭ്രമണപഥത്തിലെത്തിച്ചത്.ഇത് കേവലം ചെറിയൊരു നേട്ടമല്ല. 104 ഉപഗ്രഹങ്ങള്‍ എന്നതിനെക്കാള്‍ 104 പ്ളാറ്റ്ഫോം എന്നാണ് താനിതിനെ കാണുന്നതെന്നും ഡാന്‍ കോട്സ് പറഞ്ഞു.

കഴിഞ്ഞവര്‍ഷം യു.എസ് കോണ്‍ഗ്രസില്‍നിന്നു വിരമിക്കുംസെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റി അംഗമായിരുന്നു കോട്സ്. സെപ്തംബര്‍ 11ലെ ഭീകരാക്രമണത്തിനുശേഷം യു.എസ് രഹസ്യാന്വേഷണ ഏജന്‍സികളുടെയും പൊലീസ് സേനയുടെയും ഏകോപനത്തിനായിട്ടാണു നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ഓഫിസ് രൂപീകരിച്ചത്.

ഫെബ്രുവരി 15നായിരുന്നു ഇന്ത്യ 104 ഉപഗ്രഹങ്ങളെ ഒറ്റ റോക്കറ്റില്‍ വിക്ഷേപിച്ച് ബഹിരാകാശത്ത് എത്തിച്ചത്. ഇന്ത്യയുടെ ഈ നേട്ടത്തെ വിദേശ മാധ്യമങ്ങള്‍ വാനോളം പുകഴ്ത്തിയിരുന്നു.

ബഹിരാകാശ മേഖലയിലെ ലോക ശക്തിയായി ഇന്ത്യ ഉയര്‍ന്നു കഴിഞ്ഞു. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയും ഇന്ത്യയുടെ ഐഎസ്ആര്‍ഒയും കുറച്ചു വര്‍ഷങ്ങളായി വന്‍ മുന്നേറ്റങ്ങളാണ് നടത്തുന്നത്. നാസയ്ക്ക് ഇല്ലാത്ത നിരവധി റെക്കോര്‍ഡ് നേട്ടങ്ങള്‍ ഐഎസ്ആര്‍ഒയ്ക്കുണ്ട്. എന്നാല്‍ ചില മേഖലകളില്‍ നാസയ്ക്കൊപ്പം എത്താന്‍ ഐഎസ്ആര്‍ഒ ഏറെ മുന്നേറ്റം നടത്തണം

ഒരു റോക്കറ്റില്‍ 104 ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിച്ച് റെക്കോര്‍ഡ് നേട്ടം കൈവരിച്ച ഐഎസ്ആര്‍ഒ ബഹിരാകാശ ചരിത്രത്തില്‍ പുതിയൊരു ചരിത്രം എഴുതിച്ചേര്‍ത്തു. 104 ഉപഗ്രഹങ്ങളും വഹിച്ചു പിഎസ്എല്‍വി റോക്കറ്റ് പറന്നുയരുമ്പോള്‍ ഇന്ത്യ ഒരിക്കല്‍ക്കൂടി ലോകത്തിനു മുന്നില്‍ അഭിമാനമായി. 2014 ല്‍ 34 ഉപഗ്രഹങ്ങളും വഹിച്ചുകൊണ്ട് പറന്ന റഷ്യന്‍ റെക്കോഡ് ആണ് ഇത് തകര്‍ത്തത്. ഐഎസ്ആര്‍ഒയും നാസയും ലോകത്തിനു നല്‍കിയ മുഖ്യ സംഭാവനകള്‍.

നാസ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന നാഷണല്‍ എയ്റോനോട്ടിക്സ് ആന്‍ഡ് സ്പെയ്സ് അഡ്മിനിസ്ട്രേഷന്‍ ആണ് ബഹിരാകാശ മേഖലയിലെ പ്രധാന സ്ഥാപനം. ബഹിരാകാശ ഗവേഷണ രംഗത്ത് മറ്റുള്ളവര്‍ക്കുകൂടി മാര്‍ഗ്ഗദീപമാവാന്‍ നാസയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ബഹിരാകാശ പഠന പര്യവേക്ഷണങ്ങള്‍ക്കായി അമേരിക്കയിലെ സര്‍ക്കാര്‍ സ്ഥാപിച്ചിട്ടുള്ള സ്ഥാപനമാണ് നാസ. ഈ മേഖലയിലെ വലിയ ബഹിരാകാശ ഗവേഷണ ഏജന്‍സി നാസയാണ്.

1958ലാണ് നാസ രൂപം കൊണ്ടത്. പുതിയ ഉയരങ്ങള്‍ തേടിപ്പിടിക്കുകയും മാനവരാശിയുടെ നന്മയ്ക്ക് വേണ്ടി അജ്ഞാതമായതിനെ കണ്ടെത്തുകയും ചെയ്യുകയായിരുന്നു നാസയുടെ ലക്ഷ്യം.

നാസയുടെ നേട്ടങ്ങള്‍

1 വാന്‍ അലന്‍ റേഡിയേഷന്‍ ബെല്‍റ്റ് വികസിപ്പിച്ചു 2 സൂര്യനെയല്ലാതെ മറ്റൊരു നക്ഷത്രത്തെ ചുറ്റുന്ന 1,000 ഗ്രഹങ്ങളെ ( കെപ്ലര്‍) കണ്ടെത്തി
3 ഹബ്ബിള്‍ സ്പേസ് ടെലസ്‌കോപ്പ്
4 ചൊവ്വയിലേയ്ക്ക് റോവര്‍
5 ചന്ദ്ര സ്പേസ് ടെലസ്‌കോപ്പ്
6 ഒന്നിലധികം ബഹിരാകാശ സഞ്ചാരികളെ അയക്കുന്ന പരീക്ഷണങ്ങള്‍
7 രാജ്യാന്തര ബഹിരാകാശ നിലയം
8 ചന്ദ്രനിലേയ്ക്ക് മനുഷ്യനെ അയച്ചു

ഇന്ത്യയുടെ അഭിമാനമായ ഐഎസ്ആര്‍ഒ

ഇന്ത്യയുടെ ദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനം ഇസ്രോ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ 1969ല്‍ സ്ഥാപിക്കപ്പെട്ടു. കുറഞ്ഞ വര്‍ഷങ്ങള്‍കൊണ്ട് വന്‍ നേട്ടങ്ങളാണ് ISRO കൈവരിച്ചത്. 1975ല്‍ ആര്യഭട്ട മുതല്‍ 2014 ലെ മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ വരെ ചരിത്രപരമായ മുന്നേറ്റങ്ങളുടെ വളര്‍ച്ചയിലായിരുന്നു ഐഎസ്ആര്‍ഒ. കഴിഞ്ഞ അഞ്ചു ദശാബ്ദങ്ങളായി ബഹിരാകാശ ഗവേഷണ രംഗത്ത് മികച്ച നേട്ടങ്ങളാണ് ഐഎസ്ആര്‍ഒ കൈവരിച്ചത്.

ഐഎസ്ആര്‍ഒയുടെ നേട്ടങ്ങള്‍

1ചാന്ദ്രപര്യവേഷണങ്ങള്‍ക്കായി ചാന്ദ്രയാന്‍ 1 അയച്ചു 2 പുനരുപയോഗിക്കാവുന്ന റീയൂസബിള്‍ ലോഞ്ച് വെഹിക്കിള്‍ (RLV) പരീക്ഷണം
3 ഇന്ത്യയുടെ ഗതി നിര്‍ണ്ണയ സംവിധാനം, നാവിക് പരീക്ഷിച്ചു
4 പിഎസ്എല്‍വി റോക്കറ്റ്
5 ചൊവ്വാ പരീക്ഷണങ്ങള്‍ മംഗള്‍യാന്‍/ മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍
6 ഒരു റോക്കറ്റില്‍ 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു 7 നാവിഗേഷന്‍ സിസ്റ്റം (ഇന്ത്യയുടെ സ്വന്തം ജിപിഎസ്)

മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ മികച്ച നേട്ടമായിരുന്നു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ ചെലവില്‍ ആ പരീക്ഷണം പൂര്‍ത്തിയാക്കാന്‍ ഐഎസ്ആര്‍ഒയ്ക്ക് സാധിച്ചു എന്നത് അഭിമാനിക്കാം.

ഐഎസ്ആര്‍ഒയ്ക്ക് ഇല്ലാത്തത്

ഐഎസ്ആര്‍ഒ ഇതുവരെ ബഹിരാകാശ യാത്രികരായി ആരെയും അയച്ചിട്ടില്ല എന്നത് വലിയൊരു പോരായ്മയാണ്. ഒരു രാജ്യാന്തര ബഹിരാകാശ നിലയം ഇതുവരെ സ്ഥാപിക്കാന്‍ ഐഎസ്ആര്‍ഒയ്ക്ക് സാധിച്ചിട്ടില്ല. ഇതിനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടില്ല. ഇത് രണ്ടും നാസ കൈവരിച്ച നേട്ടങ്ങളാണ്. ചൈനീസ് ബഹിരാകാശ ഏജന്‍സിയും ഈ രണ്ട് നേട്ടവും കൈവരിച്ചിട്ടുണ്ട്.

ഐഎസ്ആര്‍ഒ-നാസ സംയുക്ത പ്രവര്‍ത്തനങ്ങള്‍

1 സിന്തറ്റിക് അപെര്‍ചര്‍ റഡാര്‍ സാറ്റലൈറ്റ് (NISAR) നിര്‍മിക്കാനായി ഇരു സ്ഥാപനങ്ങളും കൈകോര്‍ത്തു പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജ്യാന്തര പാരിസ്ഥിതിക മാറ്റങ്ങളെ കുറിച്ച് പഠിക്കുന്നതിനു വേണ്ടിയുള്ളതായിരുന്നു അത്. 2 ചാന്ദ്രയാന്‍ ദൗത്യത്തിന്റെ സമയത്ത് നാസ മൂണ്‍ മിനറോളജി മാപ്പര്‍ നല്‍കി ഇന്ത്യയെ സഹായിച്ചിട്ടുണ്ട്. 3 ചൊവ്വാപരീക്ഷങ്ങള്‍ക്കായി വീണ്ടും ഒത്തു ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇരു സ്ഥാപനങ്ങള്‍ക്കും പദ്ധതിയുണ്ട്. 2014 സെപ്റ്റംബര്‍ 30 നു നടന്ന കൂടിക്കാഴ്ചയില്‍ ഇതിനായുള്ള കരാറില്‍ ഇരു സ്ഥാപനങ്ങളും ഒപ്പുവച്ചു.

 
എ എം

 

Share this news

Leave a Reply

%d bloggers like this: