“പറുദീസയിലെത്തുമ്പോള്‍ എനിക്ക് 72 കന്യകമാരെ വിവാഹം കഴിക്കാന്‍ സാധിക്കും” ; ഐഎസില്‍ ചേര്‍ന്ന 15കാരന്‍ വീട്ടുകാര്‍ക്ക് എഴുതിയ കത്ത്

മൊസൂള്‍: ചാവേര്‍ ആക്രമണത്തിന് പോകുന്നതിന് മുമ്പ് പതിനഞ്ച് വയസുകാരനായ അലാ അബ്ദ് അല്‍ അക്കീദിയെന്ന കുട്ടി ഭീകരന്‍ വീട്ടുകാര്‍ക്ക് എഴുതിയ കത്ത് ചര്‍ച്ചയായിരിക്കുകയാണ്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഇറാഖിലെ ഒരു പരിശീലന ക്യാംപില്‍ നിന്ന് കണ്ടെത്തിയ കത്തില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്:

”എന്റെ പ്രിയപ്പെട്ട കുടുംബമേ, എന്നോട് ക്ഷമിക്കണം. ഞാന്‍ മരിക്കുമ്പോള്‍ ആരും സങ്കടപ്പെടരുത്. കറുത്ത നിറത്തിലുള്ള വസ്ത്രം ധരിക്കരുത്. എന്നെ വിവാഹം കഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ നിങ്ങളതിന് സമ്മതിച്ചില്ല. പക്ഷേ, പറുദീസയിലെത്തുമ്പോള്‍ എനിക്ക് 72 കന്യകമാരെ വിവാഹം കഴിക്കാന്‍ സാധിക്കും”,

ഐഎസിന്റെ ലെറ്റര്‍ ഹെഡിലാണ് കത്തെഴുതിയിരിക്കുന്നത്. പടിഞ്ഞാറന്‍ മൊസൂളിലെ വീട്ടിലേക്കുള്ള വിലാസവും രേഖപ്പെടുത്തിയിട്ടുണ്ട്.

ഇറാഖിലും സിറിയയിലും ചാവേര്‍ ആക്രമണത്തിനായി ധാരാളം കുട്ടികളെ ഐഎസ് ഭീകരര്‍ ഉപയോഗിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ മുതല്‍ തന്നെ വന്നിരുന്നു. ജിഹാദിന് വേണ്ടി രണ്ടര വര്‍ഷത്തിനിടെ റിക്രൂട്ട് ചെയ്ത 15,16 വയസ്സുള്ള കുട്ടികളില്‍ ഒരാളാണ് അക്കീദി. യുഎസ്, ഇറാഖ് സേനയ്ക്കെതിരെ പോരാടാന്‍ കുട്ടികളെയാണ് ഐഎസ് കൂടുതലായി ഉപയോഗിക്കുന്നത്. ഐഎസിന്റെ പരിശീലന ക്യാംപില്‍നിന്ന് റിക്രൂട്ട്മെന്റുകളുടെ വിവരമടങ്ങിയ റജിസ്റ്ററുകള്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഇരുപതുവയസ്സിനു താഴെ പ്രായമുള്ള അന്‍പതോളം പേരുടെ ജന്മദിനമടക്കമുള്ള വിവരങ്ങള്‍ ഇതില്‍ രേഖപ്പെടുത്തിയിരുന്നു.
എ എം

Share this news

Leave a Reply

%d bloggers like this: