ഡോക്ടര്‍മാര്‍ മരിച്ചെന്ന് വിധിയെഴുതിയ യുവതിക്ക് ദഹിപ്പിക്കുമ്പോള്‍ ജീവന്റെ തുടിപ്പ്, പോസ്റ്റ് മോര്‍ട്ടം ചെയ്തപ്പോള്‍ ദഹിപ്പിച്ചത് മൂലം പൊള്ളലേറ്റതാണ് മരണ കാരണമെന്ന് റിപ്പോര്‍ട്ട്

ഡോക്ടര്‍മാര്‍ മരിച്ചെന്ന് വിധിയെഴുതിയ യുവതിക്ക് ദഹിപ്പിക്കുമ്പോള്‍ ജീവന്റെ തുടിപ്പ്. സംശയം തോന്നിയ ഭര്‍ത്താവ് പോലീസിനെ വിവരമറിയിച്ച് പോസ്റ്റ് മോര്‍ട്ടം ചെയ്തപ്പോള്‍ മരണ കാരണം ദഹിപ്പിച്ചത് മൂലമുണ്ടായ പൊള്ളലാണെന്ന് വ്യക്തമായി. നോയിഡയിലെ 21 കാരിയാണ് മരിക്കാതെ ദഹിപ്പിക്കാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യ. തിങ്കളാഴ്ചയായിരുന്നു സംഭവം

ഞായറാഴ്ച വൈകുന്നേരം നോയിഡയിലെ ശാരദ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി രാത്രി 11.45 ഓടെ ശ്വാസകോശ അണുബാധ മൂലം മരണപ്പെട്ടെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതുകയായിരുന്നു. തുടര്‍ന്ന് വെളുപ്പിന് ഒന്നര മണിക്ക് യുവതിയുടെ ഭര്‍ത്താവും സുഹൃത്തുക്കളും ദഹിപ്പിക്കുന്നതിനായി മൃതദേഹവുമായി അലിഗര്‍ ജില്ലയിലേക്ക് പോയി.

തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ യുവതിയുടെ ഭൗതിക ശരീരം ചിതയില്‍ വെച്ച് കത്തിക്കാന്‍ തുടങ്ങി. എന്നാല്‍ ഇതിനിടക്ക് ഭാര്യക്ക് ജീവനുണ്ടെന്ന് സംശയം തോന്നിയ ഭര്‍ത്താവ് ഉടന്‍ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി തീയണച്ച് മൃതദേഹം വീണ്ടും പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചു. അപ്പോഴേക്കും 70 ശതമാനത്തോളം ശരീരം കത്തിയിരുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കണ്ട പോലീസും ഭര്‍ത്താവും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. മരണ കാരണം ദഹിപ്പിച്ചപ്പോള്‍ തീ പൊള്ളലേറ്റതാണെന്നനായിരുന്നു റിപ്പോര്‍ട്ട്. ശാരദ ആശുപത്രിക്കാരെ ചോദ്യം ചെയ്തെങ്കിലും യുവതി ആദ്യമേ മരിച്ചിരുന്നു എന്ന നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ് അവര്‍.

അതേസമയം മൃതശരീരം കത്തിച്ചപ്പോള്‍ കത്തിയ ചില പദാര്‍ത്ഥങ്ങള്‍ ശ്വാസ കോശത്തിലെത്തിയിട്ടുണ്ടെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ ബോധ്യമായിട്ടുണ്ട്. മരിച്ചയാളുകള്‍ക്ക് അങ്ങനെ പദാര്‍ത്ഥങ്ങള്‍ ശ്വാസ കോശത്തില്‍ എത്തില്ലെന്നും അത് കൊണ്ട് തന്നെ ശാരദ ആശുപത്രിക്കാരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെന്നും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ രാജേഷ് പാണ്ഡെ വ്യക്തമാക്കി. വ്യക്തമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും യുവതിയുടെ ഒരു എല്ലിന്റെ കഷ്ണം ഡി എന്‍ എ പരിശോധനക്കായി അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 
എ എം

Share this news

Leave a Reply

%d bloggers like this: