‘നേഴ്സിങ് ചര്‍ച്ചകള്‍ പുനരാരംഭിക്കും; എങ്കിലും ചൊവാഴ്ച നടത്താനിരുന്ന സമരത്തില്‍ നിന്ന് പിന്നോട്ടില്ല’ – ഐഎന്‍എംഒ

ഡബ്ലിന്‍ : അടുത്ത ചൊവ്വാഴ്ച രാജ്യത്തെ 30,000 ത്തോളം നേഴ്സുമാര്‍ സമരത്തിലേര്‍പ്പെടുമെന്ന് ഐഎന്‍എംഒ അറിയിച്ചു. വര്‍ക്ക് പ്ലെയ്‌സ് കമ്മീഷനുമായി ചേര്‍ന്ന് ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്നും സംഘടന അറിയിച്ചു. ഇന്ന് ചേരുന്ന നേഴ്സുമാരുടെ എക്‌സികുട്ടീവ് കൗണ്‍സില്‍ യോഗത്തില്‍ ലാന്‍ഡ്സ് ഡൗണ്‍ എഗ്രിമെന്റുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കും. രാജ്യത്തെ ഗവണ്‍മെന്റ് ആശുപതികളില്‍ എത്രത്തോളം നേഴ്സിങ്-മിഡ്വൈവ്‌സ് റിക്രൂട്ട് മെന്റുകള്‍ നടന്നിട്ടുണ്ടെന്ന് വിലയിരുത്തുകയും ചെയ്യും.

അടുത്ത ആഴ്ച നടക്കുന്ന ഒരു ദിവസത്തെ സമര പരിപാടിയില്‍ സ്വന്തം വാര്‍ഡിലെ കാര്യങ്ങളില്‍ മാത്രം ശ്രദ്ധ ചെലുത്തി അധിക സമയ ജോലികളോ, മറ്റ് വാര്‍ഡുകളിലെ ജോലികളിലോ ഏര്‍പ്പെടില്ലെന്ന് യൂണിയന്‍ വ്യക്തമാക്കി. മതിയായ ജോലിക്കാരെ നിയമിക്കുക, അമിത ജോലിക്ക് തുല്യമായ വേതനം നല്‍കുക, ലീവ് അനുവദിക്കുക, ജോലിഭാരം കുറയ്ക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തപ്പെടുന്ന സമര പരിപാടി ആശുപത്രികളിലെ സുഗമമായ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

തിരക്കേറിയ അത്യാഹിത വിഭാഗങ്ങള്‍ തുടര്‍കഥയാകുന്ന അയര്‍ലന്റിലെ ആശുപത്രികളില്‍ യൂണിയന്‍ ആവശ്യപ്പെടുന്ന ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ തുടര്‍ന്നുണ്ടാകാന്‍ പോകുന്ന ശക്തമായ സമര പരിപാടിയെ നേരിടാനുള്ള ശേഷി ഐറിഷ് ആരോഗ്യ മേഖലയ്ക്ക് ഉണ്ടാവില്ല. അടുത്ത ആഴ്ച നടക്കുന്ന സൂചന സമര ദിനം എങ്ങിനെയാണ് ആശുപത്രികള്‍ തള്ളിനീക്കുക എന്ന് കണ്ട് തന്നെ അറിയാം. ആ ദിവസത്തെ ശസ്ത്രക്രിയകള്‍ മാറ്റിവയ്ക്കേണ്ടി വരുമെന്ന് ആശുപത്രികളി നിന്ന് ഇതിനോടകം അറിയിച്ച് പുറപ്പെടുവിച്ചു കഴിഞ്ഞു.

 

 
എ എം

Share this news

Leave a Reply

%d bloggers like this: