മലയാളികള്‍ അറിയാന്‍; തമിഴ്‌നാട്ടുകാര്‍ പെപ്‌സിയും കൊക്കകോളയും നിരോധിക്കാന്‍ ഒരുങ്ങുന്നു

തമിഴ്‌നാട്ടുകാര്‍ പെപ്‌സിയും കൊക്കകോളയും നിരോധിക്കാന്‍ ഒരുങ്ങുന്നതായി വാര്‍ത്ത. തമിഴ്നാട്ടിലെ ലോക്കല്‍ കമ്പനികളുടെ വ്യാപാരം വര്‍ധിപ്പിക്കുന്നതിനും പെപ്‌സി കൊക്കക്കോള പോലെയുള്ള വിദേശ പാനീയങ്ങള്‍ ശരീരത്തിന് ദോഷകരമാണെന്ന് കണ്ടെത്തിയതുമാണ് നടപടിക്ക് പിന്നില്‍. റീട്ടെയില്‍ ഷോപ്പുകള്‍ മുതല്‍ ലോക്കല്‍ കച്ചവടക്കാര്‍ വരെ നിരോധനത്തില്‍ പങ്ക് ചേരുമെന്നാണ് വിവരം. ബുധനാഴ്ച മുതലാണ് നിരോധനം നടപ്പാക്കുന്നത്.

വിദേശ കമ്പനികളുടെ പാനീയങ്ങളില്‍ മാരകമായ വിഷ പദാര്‍ത്ഥങ്ങള്‍ അടങ്ങിയിരിക്കുന്നുണ്ടെന്നും അത് കുടിക്കുന്നത് മനുഷ്യന് ഹാനികരമാണെന്നും നിരന്തരം തെളിയിക്കപ്പെട്ടിട്ടും സാക്ഷരതയില്‍ മുമ്പന്തിയില്‍ നില്‍ക്കുന്ന കേരളം പോലെയുള്ള സംസ്ഥാനം അതിനെതിരെ മൗനം പാലിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.

പ്രേമിക്കാനും ചുംബനം ചെയ്യാനും വരെ സമരം നടത്തുന്ന മലയാളികള്‍ക്ക് ഇത്തരം സമരത്തിന് താല്‍പര്യമില്ലാത്തത് കൊണ്ടാണോ അതോ സമരം ചെയ്യുന്നത് കൊണ്ട് ഫലം ഇല്ലെന്ന് തോന്നുന്നത് കൊണ്ടാണോ എന്താണെന്നറിയില്ല. ഇതിനെതിരെ ശബ്ദിച്ചവരും പ്രതികരിച്ചവരും വളരെ വിരളമാണ്. തമിഴ്‌നാട്ടുകാര്‍ക്ക് സാക്ഷരതയില്ല, അന്ധമായ താരാരാധനയും രാഷ്ട്രീയാരാധനയും നടത്തുന്ന അവര്‍ക്ക് മലയാളികളുടെയത്ര ബുദ്ധിയില്ല, വിവരമില്ല എന്നൊക്കെ പറയുന്നവര്‍ക്ക് അവരുടെ ഐക്യവും ബുദ്ധിയും വിവരവും എന്താണെന്ന് ഇതിനോടകം തന്നെ ബോധ്യമായിക്കാണും. ജെല്ലിക്കെട്ട് എന്ന തമിഴ്‌നാട് പൈതൃക കായിക വിനോദത്തിനെതിരെ സുപ്രീം കോടതി നടപ്പാക്കിയ നിരോധനം മൂന്ന് ദിവസം കൊണ്ട് പൊളിച്ചെഴുതി വിപ്ലവം സൃഷ്ടിച്ചവരാണ് അവര്‍. അവരേയാണ് മലയാളികള്‍ വിവരം കുറഞ്ഞവരെന്ന് പറഞ്ഞ് ആക്ഷേപിക്കുന്നത്.

ചെറുതും വലുതുമായ 6000 ത്തോളം ലോക്കല്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കാനും അവരുടെ വ്യാപാരം ഉറപ്പ് വരുത്താനും വേണ്ടിയാണ് പ്രധാനമായും നിരോധനം കൊണ്ട് വരുന്നതെന്ന് തമിഴ്നാട് വാണിജ്യ കൂട്ടായ്മയായ തമിഴ്‌നാട് വാനിഗര്‍ സംഘം വ്യക്തമാക്കി. വിദേശ കമ്പനികളുടെ കുത്തൊഴുക്ക് കാരണം 1400 കോടിയാണത്രെ തമിഴ്നാട്ടിലെ വ്യപാരികളുടെ നഷ്ടം. ബുധനാഴ്ച വൈകുന്നേരം യോഗം കൂടിയ ശേഷം നിരോധിക്കേണ്ടതിന്റെ വഴികള്‍ ആലോചിക്കുമെന്ന് സംഘം പ്രസിഡന്റ് എ എം വിക്രമ രാജ പറഞ്ഞു.

ജെല്ലിക്കെട്ട് പ്രക്ഷോഭം നടന്ന സമയത്താണ് ഈ നിരോധനത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഉയര്‍ന്ന് വന്നതെന്ന് പറഞ്ഞ സംഘം സെക്രട്ടറി കെ മോഹനന്‍ പെപ്‌സി പോലെയുള്ള പാനീയങ്ങള്‍ വില്‍ക്കുമ്പോള്‍ കടക്കാര്‍ക്ക് അത് സൂക്ഷിക്കുന്ന കൂളറിന്റെ കറന്റ് പൈസ പോലും മുതലാകുന്നില്ലെന്നും വ്യകത്മാക്കി.

അതേസമയം പെപ്‌സിയുടെ മുഖ്യ ഓപ്പറേറ്റിംഗ് ഓഫിസര്‍ ഇന്ദ്ര കൃഷ്ണമൂര്‍ത്തി നൂയി തമിഴ്‌നാട്ടുകാരിയാണ്. 1994 ല്‍ പെപ്‌സി കമ്പനിയില്‍ അംഗമായ ഇവര്‍ ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന വനിതാ കൂടിയാണ്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: