രാജ്യത്തിന് പുറത്തുള്ള ഇന്‍ഷുറന്‍സ് കമ്പനികളെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്

ഡബ്ലിന്‍ : ഇന്‍ഷുറന്‍സ് കമ്പനികളെ തിരഞ്ഞെടുക്കുമ്പോള്‍ അവയുടെ നിയമവശങ്ങളും വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്. മന്ത്രിസഭയില്‍ നടന്ന ചര്‍ച്ചയ്ക്കിടയില്‍ ഫിയന ഫെയിലാണ് ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയത്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഇന്‍ഷുറന്‍സ് കമ്പനികളില്‍ 23 എണ്ണം യൂറോപ്പിലെ വിവിത ഭാഗങ്ങളില്‍ നിന്നും നിയന്ത്രിക്കപ്പെടുന്നവയാണ്. രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ഇത്തരം കമ്പനികള്‍ തകര്‍ന്നാല്‍ ഇതില്‍ അംഗങ്ങളായവരെ സംരക്ഷിക്കാന്‍ പ്രത്യേക നിയമം അനിവാര്യമാണെന്നും പാര്‍ട്ടി വ്യക്തമാക്കി.

മൂന്ന് വര്‍ഷം മുന്‍പ് സാമ്പത്തീക ബാധ്യതമൂലം നിര്‍ത്തിവയ്ക്കപ്പെട്ട സെഡാറ്റ ഇന്‍ഷുറന്‍സ് നെ ചൂണ്ടികാട്ടിയാണ് ഫിയന ഫോള്‍ ഈ വാദം നടത്തിയത്. ഉപഭോക്താക്കള്‍ സംരക്ഷിക്കപ്പെടുന്ന നിയമങ്ങളും, നിയന്ത്രണവും ഇത്തരം കമ്പനികള്‍ക്ക് വേണമെന്ന ആവശ്യം മന്ത്രിസഭാ ഒന്നടങ്കം അംഗീകരിച്ചു. ഈ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സെന്‍ട്രല്‍ ബാങ്കുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ധനകാര്യ വകുപ്പ് അറിയിച്ചു. ഇന്‍ഷുറന്‍സ് കമ്പനിയില്‍ ചേരുന്നവര്‍ കമ്പനിയുടെ നിയമങ്ങളും മറ്റ് കാര്യങ്ങളും ചോദിച്ചറിഞ്ഞ ശേഷം മാത്രമേ ആഗമങ്ങളാകാവുവെന്നും വിദഗ്ദര്‍ നിര്‍ദ്ദേശിക്കുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: