കെന്നി സര്‍ക്കാര്‍ മുട്ടുകുത്തി: ജലക്കരം അടച്ചവര്‍ക്ക് പണം തിരികെ ലഭിച്ചേക്കും

ജലക്കരം അടച്ചവര്‍ക്ക് പണം തിരികെ ലഭ്യമാക്കാന്‍ അണിയറയില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി റിപ്പോര്‍ട്ട്. മാര്‍ച്ചില്‍ ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കും..ജനങ്ങളില്‍ നിന്നും സ്വീകരിച്ച പണം എങ്ങനെ തിരികെ നല്കാമെന്നതില്‍ തീരുമാനമായിട്ടില്ല. നികുതി അടക്കേണ്ടവര്‍ക്ക് അതില്‍ കിഴിവ് അനുവദിക്കുന്ന രീതിയിലുള്ള നടപടികള്‍ ഇക്കാര്യത്തില്‍ പ്രതീക്ഷിക്കാം. അനുവദിക്കപ്പെട്ട പരിധിയില്‍ നിന്ന്ഒരു തുള്ളി വെള്ളം കൂടുതല്‍ ഉപയോഗിച്ചാല്‍ അതിന് പണം ഈടാക്കുമെന്ന് ഭവന മന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ടിഡിമാര്‍ വാട്ടര്‍ ബില്ലുകള്‍ റീഫണ്ട് ചെയ്യപ്പെടേണം എന്ന ആവശ്യം ഉന്നയിച്ചത്. രാജ്യത്തെ ജല നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ നിയോഗിക്കപ്പെട്ട വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് അധികമായി ഉപയോഗിക്കുന്ന ജലത്തിന് നികുതി ഇടാക്കാന്‍ തീരുമാനമെടുത്തത്. ഏകദേശം 325 യൂറോ തിരികെ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

ഏകദേശം ഒരു മില്യണ്‍ ഉപഭോക്താക്കള്‍ക്ക് തുക തിരികെ ലഭിക്കുമെന്നാണ് കണക്ക്. അതേസമയം ജലം പാഴാക്കുന്നവര്‍ക്ക് പിഴ ഈടാക്കാനും ഫൈന്‍ ഗെയ്ല്‍ ശുപാര്‍ശ ചെയ്തു. ജലത്തിന്റെ അധിക ഉപയോഗ പരിധി നിശ്ചയിക്കുന്നത് കമ്മീഷന്‍ ഫോര്‍ എനര്‍ജി റെഗുലേഷനാണ്. സിഇആര്‍ ന്റെ കണക്കുകള്‍ പ്രകാരം ഒരു സാധാരണ വ്യക്തി ഒരു ദിവസം 123 ലിറ്റര്‍ ജലം ഉപയോഗിക്കുന്നുവെന്നാണ് കണക്ക്.

ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള ജലവിതരണത്തിന് നികുതി ചുമത്തുന്ന നടപടിയ്ക്കെതിരെ അയര്‍ലണ്ടില്‍ വന്‍ പ്രതിഷേധമാണ് കഴിഞ്ഞ നാളുകളില്‍ ഉണ്ടായിരുന്നത്. അടിസ്ഥാന നികുതി ഏര്‍പ്പെടുത്താതെയായിരുന്നു അയര്‍ലണ്ടില്‍ മുന്‍പ് ജലം വിറ്റിരുന്നത്. എന്നാല്‍ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുന്നതുള്ള ചിലവിലേക്കായി ജനങ്ങള്‍ ജലത്തിന് നികുതി നല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചതോടെ നികുതി നിരക്ക് ഗണ്യമായി കുറച്ചിരുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: