ലോകത്തെ ഏറ്റവും കരുത്തുറ്റ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ പതിനാറാം സ്ഥാനത്ത്

വാഷിംഗ്ടണ്‍: ലോകത്തെ ഏറ്റവും കരുത്തുറ്റ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ പതിനാറാം സ്ഥാനത്ത്. അമേരിക്കന്‍ ന്യൂസ് ആന്‍ഡ് വേള്‍ഡ് പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരം. ലോകത്തെ ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇരുപത്തിയഞ്ചാം സ്ഥാനവും ഇന്ത്യ കരസ്ഥമാക്കി. കരുത്തരുടെ പട്ടികയില്‍ അമേരിക്ക ഒന്നാമതും റഷ്യ രണ്ടാമതുമാണ്.

2016-ലെ സര്‍വ്വേ റിപ്പോര്‍ട്ട് പുറത്ത് വിട്ടപ്പോള്‍ എല്ലാ മേഖലയിലും പിന്നിലായിരുന്ന റഷ്യയാണിപ്പോള്‍ ഇത്തവണ നേട്ടമുണ്ടാക്കിയത്.
സമ്പദ്ഘടനയുടെ കാര്യത്തില്‍ ഇരുപത്തിനാലാം സ്ഥാനത്തും സാംസ്‌കാരിക വൈവിധ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇരുപത്തിയെട്ടാം സ്ഥാനത്തുമാണ് റഷ്യ.

സ്വിറ്റ്‌സര്‍ലന്‍ഡ്, കാനഡ, ജര്‍മ്മനി, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ ലോകത്തെ ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ മുന്നിലെത്തിയപ്പോള്‍ അമേരിക്കക്ക് ഏഴാം സ്ഥാനം കൊണ്ട് തൃപ്തി പെടേണ്ടി വന്നു. വരും വര്‍ഷങ്ങളില്‍ ഇന്ത്യ നില കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധ്യത വളരെ കൂടുതലാണെന്നാണ് ന്യൂസ് ആന്‍ഡ് വേള്‍ഡ് അധികൃതര്‍ ചൂണ്ടി കാട്ടുന്നത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: