വനിതാ ദിനത്തില്‍ എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ നിയന്ത്രിക്കുന്നത് വനിതകള്‍

ലോക വനിതാ ഇന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ പരത്തുന്നത് വനിതകള്‍. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 9 സര്‍വീസുകളാണ് ഇത്തരത്തില്‍ മുഴുവന്‍ വനിതാ ജീവനക്കാരുമായി യാത്ര തിരിക്കുന്നത്.

കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, ചെന്നൈ, മുംബൈ, ദുബായ്, ഷാര്‍ജ, ദമാം, എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വീസുകളാണിവ. പൈലറ്റ്, കാബിന്‍ക്രൂ, എന്നിവര്‍ക്ക് പുറമെ വിമാനത്താവളങ്ങളില്‍ ഈ വിമാനങ്ങളുടെ അറ്റകുറ്റപ്പണികളും അനുബന്ധ ജോലികളും നിര്‍വഹിക്കുന്നതും വനിതാ ജീവനക്കാര്‍ തന്നെയാകും.

ടാനിയ ആനന്ദ്, മാര്‍ട്ടിന, കവിത രാജ്കുമാര്‍, നാന്‍സി നയ്യാര്‍, ജികെ ശാന്തു, സലോണി റാവല്‍, കനക് ചക്രവര്‍ത്തി, സൃഷ്ടി സിങ്, ആമി സഞ്ചി, മസൂദ്, ബിന്ദു സെബാസ്റ്റിയന്‍, കാഞ്ചന തലങ്, സാക്ഷി കുമാര്‍, കോമള്‍ ഭാരതി എന്നിവരാണ് പൈലറ്റുമാരായി കൊക്പ്പിറ്റിലെത്തുക.

34 വനിതകള്‍ കാബിന്‍ ക്രൂ അംഗങ്ങളായി വിവിധ വിമാനങ്ങളില്‍ പറക്കും. എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ 40 ശതമാനം ജീവനക്കാരും വനിതകളാണ്. അതിനിടെ വനിതാ ദിനാചരണത്തിന്റെ ഭാഗമായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ വ്യോമ ഗതാഗത നിയന്ത്രണവും ഇന്നലെ വനിതകള്‍ ഏറ്റെടുത്തു.

കൊച്ചി വിമാനത്താവളത്തിലേക്ക് വന്നുപോകുന്ന വിമാനങ്ങള്‍ പിര്‍ണ്ണമായും കോഴിക്കോട്, കോയമ്പത്തൂര്‍, കൊച്ചി നാവിക വിമാനത്താവളം എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ ഭാഗികമായും നിയന്ത്രിക്കുന്നത് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നാണ്. എയര്‍പോര്‍ട്ട് അതോറിറ്റിയാണ് ഇവിടെ വ്യോമഗതാഗതം നിയന്ത്രിക്കുന്നത്. അറുപതോളം വരുന്ന വ്യോമഗതാഗത നിയന്ത്രക്കാരുള്‍ 16 വനിതകളാണുള്ളത്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: