മറൈന്‍ഡ്രൈവില്‍ ശിവസേനയുടെ സദാചര ഗുണ്ടായിസം: ഒന്നിച്ചിരുന്ന യുവതി യുവാക്കളെ ചൂരല്‍ കൊണ്ട് ആട്ടി ഓടിച്ചു

മറൈന്‍ ഡ്രൈവില്‍ യുവതീ-യുവാക്കള്‍ക്ക് നേരെ ശിവസേനയുടെ സദാചാര ആക്രമണം. മറൈന്‍ ഡ്രൈവിലേ വാക് വേയില്‍ ബാനറുകളും മുദ്രാവാക്യങ്ങളുമായെത്തിയ പ്രവര്‍ത്തകര്‍ ഒന്നിച്ചിരുന്ന യുവതീ യുവാക്കളെ ‘പോടാ. പോടീ.’ എന്ന് വിളിച്ചുകൊണ്ട് ചൂരല്‍ കാട്ടി വിരട്ടി ഓടിക്കുകയായിരുന്നു.സദാചാര ഗുണ്ടകളുടെ ഈ പ്രകടനം നടക്കേ പോലീസ് കാഴ്ച്ചക്കാരായി നില്‍ക്കുകയായിരുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

വൈകിട്ട അഞ്ചു മണിയോടെയായിരുന്നു സംഭവം. പെണ്‍കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുക എന്ന ആവശ്യമുയര്‍ത്തി പ്രതിഷേധ കൂട്ടായ്മ ശിവസേന നടത്തിയിരുന്നു.
ഇതിന്റെ ഭാഗമായി മാര്‍ച്ചായി എത്തിയാണ് പതിനഞ്ചോളം വരുന്ന ശിവസേനക്കാര്‍ യുവതീ-യുവാക്കളെ വിരട്ടിയും ചൂരല്‍ ഉപയോഗിച്ചും അടിച്ച് ഓടിച്ചത്. പിന്നീട് പൊലീസെത്തിയാണ് ശിവസേന പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചത്.

മറൈന്‍ ഡ്രൈവില്‍ ശിവസേനയുടെ സദാചാര ഗുണ്ടായിസത്തില്‍ നടപടിയെടുക്കുന്നതില്‍ വീഴ്ച വരുത്തിയതിന് എറണാകുളം സെന്‍ട്രല്‍ എസ്.ഐയ്ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എട്ട് പൊലീസുകാരെ എം.ആര്‍ ക്യാംപിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്.

ശിവസേനയുടെ കൊച്ചി യൂണറ്റിലുള്ളവരാണ് പ്രതിഷേധത്തിന് പിന്നില്‍. അതേസമയം, സംഭവ സമയം സമീപത്തെ ഫ്ളാറ്റുകളിലെ താമസക്കാര്‍ കയ്യടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
മുന്‍പ് ഇവിടെ നടന്ന ചുംബന സമരത്തിനെതിരെയും ശിവസേന രംഗത്തെത്തിയിരുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: