ഫേസ്ബുക്കില്‍ ഡിസ്ലൈക്ക് ബട്ടണുകള്‍ ഉടനെത്തും

ഒരു വര്‍ഷം മുമ്പാണ് ഫെയ്സ്ബുക്ക് റിയാക്ഷന്‍ ബട്ടനുകള്‍ അവതരിപ്പിച്ചത്. എന്നാല്‍ ഫെയ്സ് ബുക്കിന്റെ ഡിസ്ലൈക്ക് ബട്ടണേക്കുറിച്ച് അതിനേക്കാള്‍ മുമ്പേ കേട്ടുതുടങ്ങിയതാണ്. പക്ഷേ പറഞ്ഞുകേട്ടതുപോലെയൊന്നും ഡിസ്ലൈക്ക് ബട്ടണുകള്‍ വന്നില്ല. എന്നാലിപ്പോള്‍ ഡിസ്ലൈക്ക് ബട്ടണുകള്‍ ഉടന്‍തന്നെ ഫെയ്സ്ബുക്ക് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലൈക്ക് കൊടുക്കുമ്പോള്‍ പതിയുന്ന തള്ളവിരല്‍ ഉയര്‍ത്തിപ്പിടിച്ച ചുരുട്ടിയ മുഷ്ടിയുടെ തലതിരിഞ്ഞ രൂപമായിരിക്കും ഡിസ്ലൈക്ക് ബട്ടണ്‍. അടുത്ത അപ്ഡേഷനില്‍ മെസ്സെഞ്ചെറിലാണ് ആദ്യം ഡിസ്ലൈക്ക് പരീക്ഷിക്കുക. നിലവില്‍ ലഭ്യമായ ആറ് റിയാക്ഷനുകള്‍ക്ക് സമമായിരിക്കും ഇതും. എത്ര റിയാക്ഷന്‍ ലഭിച്ചു എന്നുസൂചിപ്പിക്കുന്ന റിയാക്ഷന്‍ കൗണ്ടറും ഇതോടൊപ്പമുണ്ടാവും.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഫെയ്സ്ബുക്ക് റിയാക്ഷനുകള്‍ അവതരിപ്പിക്കുന്നത്. ഓരോരുത്തരും പോസ്റ്റുകളോടുള്ള മനോഭാവമനുസരിച്ച് തിരഞ്ഞെടുക്കുന്ന റിയാക്ഷനുകള്‍ ഏറെ ശ്രദ്ധനേടി. 300 ബില്യന്‍ റിയാക്ഷനാണ് ഒരു വര്‍ഷം കൊണ്ട് ഫെയ്സ്ബുക്കില്‍ രേഖപ്പെടുത്തിയത്.

Share this news

Leave a Reply

%d bloggers like this: