എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പുറത്തുവിട്ടു; ഉത്തര്‍പ്രദേശില്‍ ബിജെപി ,പഞ്ചാബില്‍ കോണ്‍ഗ്രസ്സ്

യുപിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആരും കേവലഭൂരിപക്ഷം ലഭിക്കില്ലെന്നു എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍. വിവിധ ദേശീയ മാധ്യമങ്ങളും ഏജന്‍സികളും നടത്തിയ തെരഞ്ഞെടുപ്പ് സര്‍വേയില്‍ ഉത്തര്‍പ്രദേശില്‍ ബിജെപി മുന്നേറ്റം നടത്തുമെന്നാണ് ഫലങ്ങള്‍ തെളിയിക്കുന്നത്. ഇന്ത്യാടുഡേ, ടൈംസ് നൗ, സിഎന്‍എന്‍ ന്യൂസ്, എന്‍ഡിടിവി സര്‍വേകള്‍ ബിജെപി മേല്‍ക്കൈ നേടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളില്‍ നാലിടത്തും ബിജെപി മേല്‍ക്കൈ നേടുമെന്നാണ് പ്രവചനം. കോണ്‍ഗ്രസിനു പഞ്ചാബില്‍ മാത്രമാണ് അധികാരം ലഭിക്കുമെന്നു പ്രവചിക്കപ്പെടുന്നത്.

ടെംസ് നൗ നടത്തിയ സര്‍വേയില്‍ ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസും കൈകോര്‍ത്തത് ഫലം ചെയ്തില്ലെന്നാണ് തെളിയിക്കുന്നത്. യുപിയില്‍ ബിജെപിക്ക് 190 മുതല്‍ 210 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനം സമാജ്വാദി പാര്‍ട്ടി കോണ്‍ഗ്രസ് സഖ്യം 110 മുതല്‍ 130 വരെ സീറ്റുകള്‍ നേടും. ബിഎസ്പി 54 മുതല്‍ 74 വരെ സീറ്റുകള്‍ നേടുമെന്നും ടൈംസ് നൗ പ്രവചിക്കുന്നു.

ഉത്തര്‍പ്രദേശില്‍ ബിജെപി മുന്നേറ്റം നേടുമെന്നു തന്നെയാണ് എന്‍ഡിടിവി സര്‍വേയും പറയുന്നത്. 193 സീറ്റുകള്‍ വരെയാണ് എന്‍ഡിടിവി ബിജെപിക്കു പ്രവചിക്കുന്നത്. എസ്പി-കോണ്‍ഗ്രസ് സഖ്യം 120 സീറ്റുകള്‍ വരെ നേടും. ബിഎസ്പി 78 സീറ്റുകളും മറ്റുള്ളവര്‍ 12 സീറ്റുകളും നേടുമെന്നും എന്‍ഡിടിവി സര്‍വേ പ്രവചിക്കുന്നു. ന്യൂസ് എക്‌സ്-എംആര്‍സി എക്‌സിറ്റ് പോള്‍ ഫലങ്ങളും ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് അനുകൂലമാണ്. ന്യൂസ് എക്‌സ് സര്‍വേയില്‍ ഉത്തര്‍പ്രദേശില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നു പ്രവചിക്കുന്നു.

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി ഭരിക്കുമെന്നാണ് സര്‍വേ ഫലങ്ങള്‍ തെളിയിക്കുന്നത്. ടൈംസ് നൗ സര്‍വേകളില്‍ ആകെയുള്ള 117 സീറ്റുകളില്‍ 63 സീറ്റും നേടി ആം ആദ്മി പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ് പറയപ്പെടുന്നത്. 45 സീറ്റുമായി കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തും ബിജെപി ശിരോമണി അകാലിദള്‍ സഖ്യം 9 സീറ്റുകള്‍ നേടുമെന്നും പ്രവചിക്കപ്പെടുന്നു. എന്‍ഡിടിവി-സിഎന്‍എന്‍ സര്‍വേകളില്‍ പഞ്ചാബില്‍ കോണ്‍ഗ്രസിനാണ് മുന്‍തൂക്കം പ്രവചിക്കപ്പെടുന്നത്. ഇന്ത്യാടുഡേ സര്‍വേ പ്രകാരം ബിജെപി-ശിരോമണി അകാലിദള്‍ സഖ്യം പഞ്ചാബില്‍ ഏഴു സീറ്റില്‍ ഒതുങ്ങുമെന്നു പ്രവചിക്കുന്നു.

 

 
ഇ എം

Share this news

Leave a Reply

%d bloggers like this: