ആമസോണിന്റെ ഡേറ്റാ സെന്റര്‍ ഡബ്ലിനില്‍ ആരംഭിക്കുന്നു

ബിസിനസ്സ് സാമ്രാജ്യം അയര്‍ലണ്ടില്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 20,739 ചതുരശ്ര മീറ്റര്‍ മൊളഡാര്‍ട്ടില്‍ ആമസോണിന്റെ ഡേറ്റാ സെന്റര്‍ ആരംഭിക്കുന്നു. പ്രോജക്ട് ജി എന്ന് നാമകരണം ചെയ്ത പദ്ധതി ഐഡിഎ യുടെ 26 ഹെക്ടറില്‍ പതിനാറ് മാസം സമയമെടുത്ത് 200 മില്യണ്‍ യൂറോ ചിലവിട്ടാണ് തുടക്കം കുറിക്കുന്നത്.

ഫിഗല്‍ കൗണ്ടി കൗണ്‍സിലിന്റെ അനുവാദം ലഭിക്കാന്‍ ആമസോണ്‍ അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞു. അയര്‍ലണ്ടില്‍ ആമസോണിന് വന്‍തോതില്‍ ഉപഭോക്താക്കള്‍ ഉള്ളതിനാല്‍ ഗ്രാമപ്രദേശങ്ങളിലേക്കും സേവനം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് കമ്പനിയെന്ന് ആമസോണ്‍ ചീഫ് ഓഫ് ബസോസ് അറിയിച്ചു. നെറ്റ്ഫ്‌ലിക്‌സ്, എക്‌സ്പീഡിയ, യൂണിലിവര്‍, കേല്ലോഗ്‌സ്, എന്നീ കമ്പനിയുമായുള്ള കുട്ടുകച്ചവടം നിലനിര്‍ത്തുമെന്നും ആമസോണ്‍ അറിയിച്ചു. നിലവില്‍ ഫെയ്സ്ബുക്ക്, മൈക്രോ സോഫ്റ്റ്, ആപ്പിള്‍, തുടങ്ങിയ കമ്പനികള്‍ക്കാണ് അയര്‍ലണ്ടില്‍ ഡേറ്റാ സെന്റര്‍ സ്വന്തമായുള്ളത്.

Share this news

Leave a Reply

%d bloggers like this: