വൃദ്ധയായ സ്ത്രീയ്ക്കെതിരെ പാര്‍ട്ടി നേതാവിന്റെ അക്രമം. വീഡിയോ സോഷ്യല്‍ മീഡിയയില്‍

വീടിന് മുന്നില്‍ അനുവാദമില്ലാതെ ശിലാഫലകം സ്ഥാപിക്കാന്‍ ശ്രമിച്ചതിനെ ചോദ്യം ചെയ്ത വൃദ്ധയ്ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ക്രൂരമര്‍ദ്ദനം. അരുവിക്കരയിലാണ് സംഭവം. 75 കാരിയായ വൃദ്ധയ്ക്കാണ് ക്രൂര മര്‍ദ്ദനം. അരുവിക്കര എംഎല്‍എ ശബരീനാഥിനെ അഭിസംബോധന ചെയ്ത് പ്രഷീദ് എന്നയാളാണ് ഫെയ്സ്ബുക്കില്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോസ്റ്റിട്ടത്. വൃദ്ധയുടെ വസ്ത്രം പിടിച്ചഴിക്കുന്നുതും അവരെ വലിച്ചിഴയ്ക്കുന്നതും വീഡിയോയില്‍ കാണാം. തിരുവനന്തപുരം അരുവിക്കര ഇരുമ്പയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാവാണ് വൃദ്ധയെ മര്‍ദ്ദിക്കുന്നതെന്നാണ് വീഡിയോ പോസ്റ്റ് ചെയ്തവര്‍ പറയുന്നത്.

വീടിനു മുന്നില്‍ അനുവാദമില്ലാതെ ശിലാഫലകം സ്ഥാപിക്കുന്നതിനെ സ്ത്രീ എതിര്‍ത്തിരുന്നു. ഇതില്‍ പ്രകോപിതനായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വൃദ്ധയെ മര്‍ദ്ദിക്കുകയും, വലിച്ചിഴച്ച് വസ്ത്രമുരിയുകയും ചെയ്തതെന്നും ആരോപിക്കുന്നു. വൃദ്ധയെ ആക്രമിക്കുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

സ്ഥലം എംഎല്‍എ ശബരീനാഥിനെ, പ്രിയ സുഹൃത്ത് ശബരീനാഥാ എന്ന് അഭിസംബോധന ചെയ്താണ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. താങ്കളുടെ അമ്മയെക്കാള്‍ പ്രായമുള്ള സ്ത്രീയെ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് മര്‍ദ്ദിക്കാനും, വലിച്ചിഴച്ച് വസ്ത്രമുരിയാനും അവര്‍ എന്ത് തെറ്റാണ് ചെയ്തതെന്നും, ഇതാണോ താങ്കള്‍ അനുനായികളെ പഠിപ്പിക്കുന്നതെന്നും ചോദിക്കുന്നുണ്ട്.

നിങ്ങളുടെ അനുവാദം ഇല്ലാതെ നിങ്ങളുടെ വീടിനു മുന്നില്‍ ആരെങ്കിലും ഇത് ചെയ്താല്‍ നിങ്ങളുടെ ‘അമ്മ സുരേഖ ടീച്ചര്‍ പ്രതികരിക്കുന്നത് ഇതിനേക്കാള്‍ രൂക്ഷമായിട്ടാരിക്കില്ലേയെന്ന് പ്രഷീദ് ചോദിക്കുന്നുണ്ട്. ഇത്തരം ഒരു സംഭവം നിങ്ങളുടെ അച്ഛന്‍ ജി കാര്‍ത്തികേയന്റെ ശ്രദ്ധയില്‍ ആരെങ്കിലും കൊണ്ടുവന്നിരുന്നെങ്കില്‍ അപ്പോള്‍ തന്നെ ആ അമ്മയെ കണ്ടു മാപ്പു പറയുമായിരുന്നു എന്ന കാര്യത്തില്‍ സംശയം ഇല്ല .അതാണ് അദ്ദേഹത്തിന്റെ മഹത്വം. ആ അച്ഛന്റെ മകനായ താങ്കള്‍ ഇപ്പോള്‍ സ്വീകരിക്കുന്ന സമീപനം അദ്ദേഹത്തെ കൂടി അവഹേളിക്കല്‍ ആണ് എന്ന് പറയാതെ വയ്യെന്നും പ്രഷീദ് പറയുന്നു.

തലസ്ഥാന ജില്ലയില്‍ നടന്ന ഈ സംഭവത്തില്‍ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പടെ അനേകര്‍ പ്രതികരിച്ചു. ‘ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത തരം പെരുമാറ്റമാണ് ആ പ്രായമേറിയ അമ്മയോട് ഉണ്ടായിരിക്കുന്നത്’.- വി.ടി ബലറാം എംഎല്‍എ ഈ സംഭവത്തോട് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. പ്രശ്‌നത്തില്‍ ഉചിതമായ രീതിയില്‍ ഇടപെടാന്‍ സ്ഥലം എംഎല്‍എ ശബരീനാഥനോട് ആവശ്യപ്പെടുന്നതാണെന്നും. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് ആരില്‍ നിന്നും ഉണ്ടാവില്ല എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം തന്റെ പോസ്റ്റില്‍ കുറിച്ചു.

പ്രഷീദിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
പ്രിയ സുഹൃത്ത് ശബരീനാഥാ …
ഇതാണോ താങ്കള്‍ അനുയായികളെ പഠിപ്പിക്കുന്നത് ..? എങ്കില്‍ താങ്കളുടെ അധഃപതനം ഓര്‍ത്ത് ലജ്ജിക്കുന്നു ..!
താങ്കളുടെ അമ്മയേക്കാള്‍ പ്രായം ഉള്ള ആ പാവം അമ്മയോട് താങ്കളുടെ അനുയായിയും പ്രാദേശിക ഗുണ്ടയുമായ അരുവിക്കരയിലെ (ഇരുമ്പ)യിലെ രാജീവ് കാണിക്കുന്ന ഈ അതിക്രമം താങ്കള്‍ ന്യായീകരിക്കുമോ ..അവരുടെ വസ്ത്രം പിടിച്ചഴിക്കാനും നിലത്തു വലിച്ചിഴക്കാനും അടിക്കാനും അവര്‍ എന്ത് തെറ്റാണ് ചെയ്തത് . അവരുടെ അനുവാദം ഇല്ലാതെ അവരുടെ വീടിനു മുന്നില്‍ ശിലാ ഫലകം സ്ഥാപിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തതിനാണോ ഈ അതിക്രമവും ഭീഷണിയും.നിങ്ങളുടെ അനുവാദം ഇല്ലാതെ നിങ്ങളുടെ വീടിനു മുന്നില്‍ ആരെങ്കിലും ഇത് ചെയ്താല്‍ നിങ്ങളുടെ ‘അമ്മ സുരേഖ ടീച്ചര്‍ പ്രതികരിക്കുന്നത് ഇതിനേക്കാള്‍ രൂക്ഷമായിട്ടല്ലേ ..
ഇത്തരം ഒരു സംഭവം നിങ്ങളുടെ അച്ഛന്‍ ശ്രീ ജി കാര്‍ത്തികേയന്റെ ശ്രദ്ധയില്‍ ആരെങ്കിലും കൊണ്ടുവന്നിരുന്നെങ്കില്‍ അപ്പോള്‍ തന്നെ ആ അമ്മയെ കണ്ടു മാപ്പു പറയുമായിരുന്നു എന്ന കാര്യത്തില്‍ സംശയം ഇല്ല .അതാണ് അദ്ദേഹത്തിന്റെ മഹത്വം . ആ അച്ഛന്റെ മകനായ താങ്കള്‍ ഇപ്പോള്‍ സ്വീകരിക്കുന്ന സമീപനം അദ്ദേഹത്തെ കൂടി അവഹേളിക്കല്‍ ആണ് എന്ന് പറയാതെ വയ്യ.
N B .. സ്ത്രീകള്‍ക്ക് നേരെ ഉള്ള അതിക്രമങ്ങള്‍ക്കെതിരെ നാളെയും താങ്കളും കൂട്ടുകാരും നിയമ സഭയില്‍ വാശിയോടെ രംഗത്തിറങ്ങും എന്ന് പ്രതീക്ഷിക്കുന്നു .

https://youtu.be/zxjRh7Mze78

Share this news

Leave a Reply

%d bloggers like this: